ഗാസ: ഗാസയില്‍ ശക്തമായ ആധിപത്യം സ്ഥാപിച്ച് ഗാസ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി 40,000 സൈനീകരെ കൂടി വിന്യസിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ സൈനീക വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇനിയും 20,000 റിസര്‍വ് സൈനികര്‍ കൂടി ഇവിടേയ്ക്ക് എത്തുമെന്നും ഹമാസ് ശക്തമായതിനാലാണ് കൂടുതല്‍ സേനയെ ഇവിടേയ്ക്ക് വിന്യസിക്കുന്നതെന്നും ഇസ്രയേല്‍ അറിയിച്ചു.
ഗാസയില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് വിമാനത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ ലഘു ലേഖകള്‍ സൈനീകര്‍ വിതരണം ചെയ്തു.
ഗാസയുടെ മിക്ക മേഖലകളും നിലവില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ഗാസയില്‍ ഇപ്പോഴും ഇസ്രയേല്‍ ശക്തമായ ബോംബ് ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 63,633 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.
Israel sends 40,000 more troops to Gaza