ചിക്കാഗോ : ക്‌നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെസിസിഎൻഎ)യുടെ നാഷണൽ കൗൺസിൽ യോഗം 2025 സെപ്റ്റംബർ 20 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും.
ചിക്കാഗോ ക്‌നാനായ കത്തോലിക്ക സൊസൈറ്റി (കെ.സി.എസ്.) ആതിഥേയത്വം വഹിക്കുന്ന നാഷണൽ കൗൺസിൽ യോഗം ഡെസ് പ്ലെയിൻസിലെ കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെ.സി.സി.എൻ.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ നാഷണൽ കൗൺസിൽ മീറ്റിംഗിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 1 6ാമത് കെ.സി.സി.എൻ.എ. കൺവെൻഷൻ ഉൾപ്പെടെ, വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ ഭാവി ദിശ നിർണ്ണയിക്കുന്ന നിരവധി നിർണായക തീരുമാനങ്ങൾ യോഗത്തിൽ എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. എല്ലാ നാഷണൽ കൗൺസിൽ അംഗങ്ങളും ഈ ചരിത്രപരമായ സംഗമത്തിൽ സജീവമായി പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
യോഗാനന്തരം കെ.സി.എസ്. ചിക്കാഗോ ‘ടൗൺ ഹാൾ’ സെഷനും സംഘടിപ്പിക്കും. അംഗങ്ങൾക്ക് അഭിപ്രായങ്ങൾ പങ്കിടാനും, സഹകരണം ശക്തിപ്പെടുത്താനും, സമൂഹ ഐക്യം വർധിപ്പിക്കാനുമുള്ള തുറന്ന വേദിയായി ഇത് പ്രവർത്തിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. അമേരിക്കയും കാനഡയും ഉൾപ്പെടെ 140ലധികം കൗൺസിൽ അംഗങ്ങളെ ചിക്കാഗോയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സംഘാടകർ ആവേശഭരിതരാണ്.
KCCNA National Council meeting to be held in Chicago on September 20