ലോക കോടീശ്വര സ്ഥാനം ഇനി ലാറി എലിസണ്

ലോക കോടീശ്വര സ്ഥാനം ഇനി ലാറി എലിസണ്

ന്യൂയോര്‍ക്ക്: ഒരു വര്‍ഷത്തിലധികമായി ലോക കോടീശ്വരന്റെ പട്ടികയില്‍ ഒന്നാമതായിരുന്ന ഇലോണ്‍ മസ്‌കിനെ മറികടന്ന് ഒറാക്കിള്‍ സഹ സ്ഥാപകന്‍ ലാറി എലിസണ്‍ ആ പദവിയിലത്തെി. കഴിഞ്ഞ ദിവസം ഒറാക്കിളിന്റെ വരുമാനം സംബന്ധിച്ച ത്രൈമാസ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ലാറി ലോക കോടീശ്വരനില്‍ നമ്പര്‍ വണ്‍ ആയി മാറിയത്.

393 ബില്യണ്‍ ഡോളറുമായാണ് ലാറി പട്ടികയുടെ കൊടുമുടിയിലെത്തിയത്. മസ്‌കിന്റെ 385 ബില്യണ്‍ ഡോളറിനെന്ന സമ്പാദ്യമാണ് ലാറി മറികടന്നത്.385 ബില്യണ്‍ ഡോളറുള്ള മസ്‌കിനെ മറികടന്ന എലിസണിന്റെ സമ്പത്ത് 393 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഒറാക്കിളിന്റെ സഹസ്ഥാപകനും ഇപ്പോള്‍ ചെയര്‍മാനും ചീഫ് ടെക്നോളജി ഓഫീസറുമായ 81 കാരനായ എലിസണിന്റെ സമ്പാദ്യത്തിന്റെ കൂടിയ പങ്കും ഡേറ്റാബേസ് സോഫ്റ്റ്വെയര്‍ കമ്പനിയിലാണ്.

ഈ വര്‍ഷം ഇതിനകം 45 ശതമാനം നേട്ടമുണ്ടാക്കിയ ഒറാക്കിളിന്റെ ഓഹരികള്‍ ഇന്‌ലെ 41 ശതമാനമായി ഉയര്‍ന്നു. കമ്പനിയുടെ ചരിത്രത്തിലെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കുതിപ്പാണിത്. അതിനിടെ മസ്‌കിന്റെ ടെസ്ല ഇന്‍ കോര്‍പറേറ്റഡിന്റെ ഓഹരികള്‍ ഈ വര്‍ഷം 13 ശതമാനം ഇടിഞ്ഞു. 2021ലാണ് ആദ്യമായി മസ്‌ക് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായത്.

Larry Ellison is now the world’s richest person

Share Email
Top