അവസാന നിമിഷം സ്ഥലം മാറ്റവും മൊബൈൽ ഒഴിവാക്കലും ;ദോഹയിൽ ഹമാസ് നേതാക്കൾ അതിജീവിച്ചതിങ്ങനെ

അവസാന നിമിഷം സ്ഥലം മാറ്റവും മൊബൈൽ ഒഴിവാക്കലും ;ദോഹയിൽ ഹമാസ് നേതാക്കൾ അതിജീവിച്ചതിങ്ങനെ

ഇസ്രയേലിന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയെ ബെയ്റൂത്ത് ദാഹിയയിലെ ഭൂഗർഭ ബങ്കറിൽ വധിക്കാനും ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയെ തെഹ്റാനിലെ മിലിറ്ററി കോംപൗണ്ടിലെ ഗസ്റ്റ് ഹൗസിൽ ഇല്ലാതാക്കാനും കഴിഞ്ഞപ്പോൾ, ഖത്തറിൽ നടന്ന ഓപ്പറേഷൻ പാളിപ്പോയി. ആഴ്ചകളോളം നീണ്ട ആസൂത്രണത്തിനും മണിക്കൂറുകളോളം നീണ്ട ദൗത്യത്തിനും ശേഷം ദോഹയിലേക്ക് പറന്നെത്തിയ ഇസ്രയേലി യുദ്ധവിമാനങ്ങൾക്ക് ലക്ഷ്യം കണ്ടെത്താനായില്ല. അവസാനം അവർ അറേബ്യൻ ഗൾഫ് വിട്ട് തിരിച്ചുപോയി.

ഓപ്പറേഷൻ പ്രധാനമന്ത്രി നെതന്യാഹുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു. ജെറ്റുകൾ മടങ്ങിവരുന്നതുവരെ ഹമാസ് നേതൃത്വം ഇല്ലാതായെന്ന വിശ്വാസത്തിലായിരുന്നു ഇസ്രയേൽ. പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് പോലും ആദ്യം “അത്യസാധാരണമായ ഓപ്പറേഷൻ” എന്ന് പ്രശംസിച്ചു. എന്നാൽ യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെ അദ്ദേഹം പോസ്റ്റ് തിരുത്തേണ്ടിവന്നു.

ദോഹ സുരക്ഷിതമാണെന്ന ധാരണയിലായിരുന്നെങ്കിലും, ഹമാസ് നേതാക്കൾ സുരക്ഷയ്ക്കായി പതിവായി പാലിക്കുന്ന ചില പ്രോട്ടോക്കോളുകളാണ് ജീവൻ രക്ഷിച്ചത്. യോഗത്തിന് എല്ലാവരും ഒരു കെട്ടിടത്തിൽ ഒത്തുകൂടിയ ശേഷം, അവസാന നിമിഷം സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറുകയാണ് പതിവ്. അന്നും അതേ രീതിയാണ് അവർ പിന്തുടർന്നത്. മൊബൈൽ ഫോണുകളും ഒഴിവാക്കി. ഇതുവഴി, ഇസ്രയേൽ ആക്രമിച്ച കെട്ടിടത്തിന് അരികിൽ തന്നെ ഹമാസ് നേതാക്കൾ ഉണ്ടായിരുന്നെങ്കിലും, മരണത്തിൽ നിന്നും രക്ഷപ്പെട്ടു. ആക്രമണത്തിൽ ചില പ്രവർത്തകരാണ് മരിച്ചത്.

ഇസ്രയേലിന് ഉടൻ തന്നെ കാര്യങ്ങൾ വ്യക്തമായെങ്കിലും, മുതിർന്ന നേതാക്കളിൽ ഒരാളെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന പ്രതീക്ഷ അവർ പുലർത്തി. എന്നാൽ വ്യാഴം വൈകുന്നേരത്തോടെ അതും ഇല്ലാതായി. പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനായില്ലെന്ന് ഇസ്രയേലി മന്ത്രിസഭയ്ക്ക് ഔദ്യോഗികമായി അറിയിച്ചു. ഹമാസ് നേതാക്കൾ അവസാന നിമിഷം സ്ഥലം മാറിയതാണോ, അല്ലെങ്കിൽ ആക്രമണത്തിൽ ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ ആവശ്യത്തിന് പോരായിരുന്നോ എന്ന് ഇസ്രയേൽ ഇപ്പോൾ പരിശോധിക്കുന്നു.

പ്രമുഖ നേതാക്കളാരും മരിച്ചില്ലെങ്കിലും, ഒരാളോ രണ്ടാളോ പരിക്കേറ്റിരിക്കാമെന്ന റിപ്പോർട്ടുകളിലാണ് ഇസ്രയേലിന്റെ പ്രതീക്ഷ. ദോഹയിൽ നടന്ന സംസ്കാര ചടങ്ങുകളിൽ ഹമാസ് പ്രധാന നേതാക്കൾ പങ്കെടുത്തില്ലെന്ന കാര്യം അവർ ഇപ്പോഴും സൂചിപ്പിക്കുന്നു.

Last-Minute Relocation and Mobile Phone Shutdown: How Hamas Leaders Survived in Doha

Share Email
LATEST
Top