ലേണേഴ്‌സ് ലൈസൻസ് കർശനമായി; 30 ചോദ്യങ്ങളിൽ 18 ശരിയാക്കിയാൽ മാത്രം ഡ്രൈവിങ് പരിശീലകർക്കും ടെസ്റ്റ് ഉദ്യോഗസ്ഥർക്കും വിജയം

ലേണേഴ്‌സ് ലൈസൻസ് കർശനമായി; 30 ചോദ്യങ്ങളിൽ 18 ശരിയാക്കിയാൽ മാത്രം ഡ്രൈവിങ് പരിശീലകർക്കും ടെസ്റ്റ് ഉദ്യോഗസ്ഥർക്കും വിജയം

കേരളത്തിൽ ഡ്രൈവിങ് ലൈസൻസിന്റെ നിലവാരം ഉയർത്താൻ ഗതാഗത വകുപ്പ് കർശന നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ലൈസൻസ് ടെസ്റ്റുകൾ കൂടുതൽ കടുപ്പിക്കാൻ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോൾ ലേണേഴ്‌സ് ലൈസൻസ് പരീക്ഷയും കർശനമാക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

ഇതുവരെ 20 ചോദ്യങ്ങളിൽ നിന്ന് 12 ഉത്തരം ശരിയാക്കുന്നവർക്ക് ലേണേഴ്‌സ് ലൈസൻസ് ലഭിക്കുമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം, 30 ചോദ്യങ്ങളിൽ 18 ഉത്തരം ശരിയാക്കിയാൽ മാത്രമേ പരീക്ഷ ജയിച്ചതായി കണക്കാക്കൂ. ഓരോ ചോദ്യത്തിനും മുമ്പ് 15 സെക്കൻഡ് സമയം നൽകിയിരുന്നതെങ്കിലും, പുതിയ രീതിയിൽ 30 സെക്കൻഡ് സമയം നൽകും.

ഇതിനുമുമ്പ് ലേണേഴ്‌സ് പരീക്ഷയ്ക്കുള്ള ചോദ്യോത്തരങ്ങൾ ഡ്രൈവിങ് സ്കൂൾ വഴിയാണ് അപേക്ഷകർക്ക് ലഭിച്ചിരുന്നത്. ഇനി മുതൽ മോട്ടോർ വാഹന വകുപ്പിന്റെ ലീഡ്സ് (LeADS) ആപ്പിൽ സിലബസും ചോദ്യോത്തരങ്ങളും ലഭ്യമാകും.

അത് മാത്രമല്ല, ലീഡ്സ് ആപ്പിലെ മോക്ക് ടെസ്റ്റിൽ വിജയിക്കുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് നൽകും. ഈ സർട്ടിഫിക്കറ്റ് നേടിയവർക്ക്, ഡ്രൈവിങ് ടെസ്റ്റിന് മുമ്പുള്ള പ്രീ-ഡ്രൈവിങ് ക്ലാസിൽ പങ്കെടുക്കാതെ തന്നെ നേരിട്ട് റോഡ് ടെസ്റ്റിൽ പങ്കെടുക്കാം.

റോഡ് ടെസ്റ്റിൽ പങ്കെടുക്കാം.

ഡ്രൈവിങ് പഠിപ്പിക്കുന്ന പരിശീലകരും, ലൈസൻസ് ടെസ്റ്റുകൾ നടത്തുന്ന ഉദ്യോഗസ്ഥരും നിർബന്ധമായും ഈ ടെസ്റ്റിൽ വിജയിക്കണമെന്ന് വകുപ്പ് വ്യക്തമാക്കി.

Learner’s License Made Stricter; Driving Instructors and Test Officials Must Answer 18 Out of 30 Questions to Pass

Share Email
Top