മഴവില്‍ നിറമുള്ള കുരിശുമായി എല്‍ജിബിടിക്യു വിഭാഗം തീര്‍ഥാടകരായി വത്തിക്കാനിലേക്ക് എത്തി: ഇതൊരു ചരിത്ര നിമിഷം

മഴവില്‍ നിറമുള്ള കുരിശുമായി എല്‍ജിബിടിക്യു വിഭാഗം തീര്‍ഥാടകരായി വത്തിക്കാനിലേക്ക് എത്തി: ഇതൊരു ചരിത്ര നിമിഷം

വത്തിക്കാന്‍ സിറ്റി: മഴവില്‍ നിറമുള്ള കുരിശുമായി തീര്‍ഥാടകര്‍ റോമിലെ ഗെസു പളളിയിലേക്ക് പദയാത്രയായി എത്തിയപ്പോള്‍ അതൊരു ചരിത്ര സംഭവമായി. എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവരുടെ വത്തിക്കാനിലേ്ക്കുള്ള ആദ്യ ഔദ്യോഗിക തീര്‍ഥാടനമായിരുന്നു ഇത്. ജൂബിലി വര്‍ഷത്തിന്റെ ഭാഗമായാണ് മഴവില്‍ നിറമുള്ള കുരിശുകള്‍ വഹിച്ച് എല്‍ജിബിറ്റിക്യു വിഭാഗം തീര്‍ഥാടനം നടത്തിയത്.

1,400 എല്‍ജിബിറ്റിക്യു അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തത്.
20 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് പങ്കെടുത്തത്. വാരാന്ത്യത്തില്‍ നടക്കുന്ന പ്രാര്‍ഥനയിലും കുര്‍ബാനകളിലും മറ്റ് മതചടങ്ങുകളിലും ഇവര്‍ പങ്കെടുക്കും. ചീസ ഡെല്‍ ഗെസുവില്‍ തീര്‍ഥാടകര്‍ക്കായി ബിഷപ്പ് ഫ്രാന്‍സെസ്‌കോ സാവിനോ ദിവ്യബലി അര്‍പ്പിച്ചു. ജൂബിലി വര്‍ഷം അടിച്ചമര്‍ത്തപ്പെട്ടവരെ മോചിപ്പിക്കാനും അന്തസ് പുനഃസ്ഥാപിക്കാനും വേണ്ടിയുള്ള സമയമാണെന്ന് ബിഷപ് പറഞ്ഞു.

ശനിയാഴ്ച എല്‍ജിബിറ്റിക്യു അംഗങ്ങള്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചു. റോമന്‍ കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷങ്ങള്‍ അടയാളപ്പെടുത്തുന്നതിന് 25 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ വാതില്‍ തുറക്കൂ. സഭയുടെ ഭാഗമാണെന്ന് പറയാന്‍ എല്‍ജിബിടിക്യു ആളുകള്‍ മാര്‍ച്ച് ചെയ്യുകയും സഭയുമായി ബന്ധപ്പെട്ടവര്‍ അവരെ സ്വാഗതം ചെയ്യുകയും ചെയ്തതായി ന്യൂ വേയ്സ് മിനിസ്ട്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫ്രാന്‍സിസ് ഡിബെര്‍ണാര്‍ഡോ പറഞ്ഞതായി നാഷണല്‍ കാത്തലിക് റിപ്പോര്‍ട്ടര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

LGBTQ pilgrims arrive at Vatican with rainbow-colored crosses: This is a historic moment

Share Email
Top