‘സ്‌നേഹ സങ്കീര്‍ത്തനം’ഒക്ടോബര്‍ 10ന് ഡാളസില്‍

‘സ്‌നേഹ സങ്കീര്‍ത്തനം’ഒക്ടോബര്‍ 10ന് ഡാളസില്‍

ഡാളസ്/മെസ്‌കിറ്റ്: സ്വര്‍ഗീയ സംഗീതത്തിന്റെ മാസ്മരികത ഉയര്‍ത്തി ക്രിസ്തീയ ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരവുമായ ഇമ്മാനുവേല്‍ ഹെന്റിയും സംഘവും ഡാളസ് സംഗീത സന്ധ്യയുമായി ഡാളസില്‍ എത്തുന്നു. ഇമ്മാനുവേല്‍ ഹെന്റിയോടൊപ്പം, പ്രശസ്ത ഗായകരായ റോയ് പുത്തൂര്‍, മെറിന്‍ ഗ്രിഗറി, മരിയ കോലടി എന്നിവരും പങ്കെടുക്കുന്നുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലെ പര്യടനത്തിനെത്തുന്നതിന്റെ ഭാഗമായാണ് സ്‌നേഹസങ്കീര്‍ത്തനം ടീം ഡാളസിലും പരിപാടി സംഘടിപ്പിക്കുന്നത്.

എസ്തബാന്‍ എന്റര്‍ടേയിന്‍മെന്റ് ആണ് സ്‌നേഹ സങ്കീര്‍ത്തനം ഡാളസ് മെട്രൊപ്ലക്‌സില്‍ എത്തിക്കുന്നത്. 25 ഡോളര്‍ നിരക്കിലാണ് ടിക്കറ്റുകള്‍ വിറ്റുവരുന്നത്. പരിപാടിയില്‍ നിന്നു ലഭിക്കുന്ന തുകയുടെ ഒരു ഭാഗം ഡാളസിലെ തന്നെ കുട്ടികള്‍ക്കായിട്ടുള്ള സ്‌ക്കോട്ടിഷ് റൈറ്റ് ഫോര്‍ ചില്‍ഡ്രന്‍ ഹോസ്പ്പിറ്റല്‍ ചാരിറ്റി പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

2025 ഒക്ടോബര്‍ 10 വെള്ളിയാഴ്ച്ച ഷാരണ്‍ ഇവന്റ് സെന്ററില്‍ (940 ബാണ്‍സ് ബ്രിഡ്ജ് റോഡ്, മെസ്‌കിറ്റ്, ടെക്‌സാസ് 75150. 940 Barnes Bridge Rd., Mesquite, TX 75150) വച്ച് വൈകുന്നേരം 6:30 മുതല്‍ 9:30 വരെയാണ് ഈ ക്രിസ്തീയ ഗാനാഘോഷ പരിപാടികള്‍ നടത്തപ്പെടുന്നത്.പരിപാടിയുടെ വിജയത്തിന് ഡാളസ്സിലെ മലയാളി സമൂഹത്തിന്റെ പിന്‍തുണ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബിസിനസ്സ് സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്കുമായി ബന്ധപ്പെടുക: വിനോദ് കൊണ്ടൂര്‍ 313 208 4952, സ്റ്റാന്‍ലി സ്റ്റീഫന്‍ 267 912 4400, നീല്‍ തോമസ് 469 258 9522, റോബി ജെയിംസ് 817 696 7450.

വാര്‍ത്ത: വിനോദ് കൊണ്ടൂര്‍ ഡേവിഡ്

‘Love Hymn’ in Dallas on October 10th

Share Email
Top