കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാന മാറ്റം പ്രഖ്യാപിച്ചു. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു 2024 ഡിസംബർ 31-നോ അതിന് മുൻപോ ഇന്ത്യയിൽ എത്തിയ മുസ്ലിം അല്ലാത്ത വിഭാഗങ്ങൾക്കും പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവകാശം ലഭിക്കും. പശ്ചിമ ബംഗാൾ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് സമീപിക്കുന്ന സമയത്ത് ഉണ്ടായ ഇത് സുപ്രധാന നീക്കമായി വിലയിരുത്തപ്പെടുന്നു.
മുൻപ്, 2014 വരെ ഇന്ത്യയിൽ എത്തിയവർക്കായിരിന്ന് പൗരത്വത്തിന് അപേക്ഷിക്കാമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ അറിയിപ്പിൽ ഇത് 2024 ഡിസംബർ 31 വരെ നീട്ടിയതായി അറിയിച്ചു. ഇതോടെ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പാസ്പോർട്ട് അല്ലെങ്കിൽ യാത്രാരേഖ ഇല്ലാതെ രാജ്യത്ത് തുടരാനും പൗരത്വത്തിന് അപേക്ഷിക്കാനും അനുവാദമുണ്ടാകും.
2019-ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം അയൽ രാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവകാശം ലഭിച്ചിട്ടുണ്ട്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്.
Major change in Citizenship Amendment; non-Muslim communities arriving by 2024 can apply













