മലയാളികളുടെ സ്വന്തം മമ്മൂക്ക എഴുപത്തിനാലിന്റെ നിറവില്‍

മലയാളികളുടെ സ്വന്തം മമ്മൂക്ക എഴുപത്തിനാലിന്റെ നിറവില്‍

തിരുവനന്തപുരം: മലയാള സിനിമയുടെ താര രാജാവ് കേരളക്കരയുടെ സ്വന്തം മമ്മൂട്ടി 74 ന്റെ നിറവില്‍. 50 വര്‍ഷമായി മലയാള സിനിമയിലെ മുടി ചൂടാമന്നനായ മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമയില്‍ വിസ്മയങ്ങള്‍ സമ്മാനിച്ച് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങള്‍ മമ്മൂട്ടിയിലൂടെ പ്രേക്ഷകമനസുകളിലേക്ക് ഒഴുകിയെത്തുന്നു.

1971ല്‍ അനുഭവങ്ങള്‍ പാളിച്ചകളില്‍ എന്ന ചിത്രത്തിലൂുടെ സിനിമയില്‍ അരങ്ങേറിയ മമ്മൂട്ടിയ 1980-ല്‍ അഭിനയിച്ച വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളെന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസുകളിലെ നിറ സാനിധ്യമായി. എത്രയെത്ര ചിത്രങ്ങള്‍. ഏതു കഥാപാത്രത്തെയും മെയ് വഴക്കത്തോടെ ചലച്ചിത്രാസ്വാദകര്‍ക്കു മുന്നിലെത്തിക്കാനുള്ള മമ്മൂട്ടിയുടെ കഴിവ് അപാരം തന്നെ.

മലയാളക്കരയില്‍ മാത്രം ഒതുങ്ങുന്നതല്ല മമ്മൂട്ടിയെന്ന വലിയ നടന്റെ അഭിനയമികവ്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ അഭിനയിച്ച് ലക്ഷക്കണക്കിനു ആരാധകരുടെ പ്രിയ താരമാണ് മമ്മൂട്ടി.മലയാളത്തിനപ്പുറം വിവിധ ഇന്ത്യന്‍ ഭാഷാ സിനിമകളിലും മമ്മൂട്ടി വേഷമിട്ടു. കാസര്‍ഗോഡന്‍ നാട്ടുഭാഷ മുതല്‍ വള്ളുവനാടന്‍ ഭാഷയും തൃശൂര്‍ ഭാഷയുമെന്നാം ഈ നടനു മുന്നില്‍ കീഴടങ്ങി. മലയാളത്തിന്റെ മഹാനടനു നേര്‍ക്കാഴ്ച്ചയുടെ ജന്മദിനാശംസകള്‍ നേരുന്നു

Malayalis’ own Mammootty is celebrating his 74th birthday

Share Email
LATEST
Top