തലസ്ഥാനത്തല്ല, സാക്ഷാൽ മെസിയും അർജന്റീനയും മനം നിറയ്ക്കും പോരാട്ടത്തിനിറങ്ങുക കൊച്ചിയിൽ! ആരാധകരെ ആർപ്പുവിളിക്കാം

തലസ്ഥാനത്തല്ല, സാക്ഷാൽ മെസിയും അർജന്റീനയും മനം നിറയ്ക്കും പോരാട്ടത്തിനിറങ്ങുക കൊച്ചിയിൽ! ആരാധകരെ ആർപ്പുവിളിക്കാം

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും അർജന്റീന ദേശീയ ടീമും നവംബർ മൂന്നാം വാരം കേരളത്തിൽ എത്തുമ്പോൾ പോരിനിറങ്ങുക എവിടെ എന്ന കാര്യത്തിലെ സസ്പെൻസിന് വിരാമം. കൊച്ചിയിലാകും മലയാളികളുടെ മനം നിറയ്ക്കുന്ന സൗഹൃദ പോരാട്ടത്തിന് കളം ഒരുങ്ങുക. നവംബർ 17 അല്ലെങ്കിൽ 18 തീയതികളിൽ മത്സരം നടത്താൻ സർക്കാർ ആലോചിക്കുന്നു. തുടക്കത്തിൽ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിഗണനയിലുണ്ടായിരുന്നെങ്കിലും, കളിക്കാർക്കും വി.വി.ഐ.പികൾക്കും ആവശ്യമായ യാത്രാ-താമസ സൗകര്യങ്ങൾ കണക്കിലെടുത്ത് കൊച്ചിയാണ് ഏറ്റവും അനുയോജ്യമായ സ്ഥലമായി തെരഞ്ഞെടുക്കപ്പെട്ടത്.

അർജന്റീന ഫുട്ബോൾ ഫെഡറേഷനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും തമ്മിൽ മത്സരവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. മറ്റൊരു അന്താരാഷ്ട്ര ടീം കൂടി മത്സരത്തിൽ പങ്കെടുക്കുകയാണെങ്കിൽ, കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടി വരും. മത്സരത്തിന്റെ അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഈ മത്സരം ഒരു അവിസ്മരണീയ അനുഭവമാകുമെന്ന് ഉറപ്പാണ്.

Share Email
LATEST
More Articles
Top