സിനിമ കാണാനെത്തിയവര്‍ ഒപ്പമുണ്ടായിരുന്ന കുട്ടിയെ തീയറ്ററില്‍ മറന്നു; തീയറ്റര്‍ ജീവനക്കാര്‍ ബന്ധപ്പെട്ട് കുട്ടിയെ കൈമാറി

സിനിമ കാണാനെത്തിയവര്‍ ഒപ്പമുണ്ടായിരുന്ന കുട്ടിയെ തീയറ്ററില്‍ മറന്നു; തീയറ്റര്‍ ജീവനക്കാര്‍ ബന്ധപ്പെട്ട് കുട്ടിയെ കൈമാറി

തൃശൂര്‍: സിനിമ കാണാനെത്തിയ സംഘത്തിലെ ഏഴുവയസുകാരനെ ബന്ധുക്കള്‍ തീയറ്ററില്‍ മറന്നു. ഒടുവില്‍ തീയറ്ററുകാര്‍ ബന്ധപ്പെട്ട് കുട്ടിയെ ബന്ധുക്കളുടെ കൈകളിലെത്തിച്ചു. ഗുരുവായൂരിലാണ് സംഭവം. ചാവക്കാടു നിന്നും ലോക എന്ന സിനിമ കാണാനായി ഗുരുവായൂര്‍ ദേവകി തീയറ്ററിലെത്തിയ സംഘമാണ് കുട്ടിയെ മറന്നത്. ഈ തീയറ്ററില്‍ സിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ വന്നതോടെ മറ്റൊരു തിയറ്ററിലേക്ക് പോയപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ കുട്ടിയുടെ കാര്യം ഇവര്‍ മറന്നു.

തീയറ്ററിനു സമീപം നിലവിളിച്ചു നിന്ന ഏഴ് വയസുകാരനെ തിയറ്ററിലെ ജീവനക്കാരാണ് സമയോചിതമായി ഇടപെട്ട് മാതാപിതാക്കള്‍ക്ക് തിരികെ ഏല്പിച്ചത്.
ദേവകി തിയേറ്ററിലെത്തിയ സംഘം ടിക്കറ്റ് കിട്ടാതെ വന്നതോടെ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് പോയി. പോകുന്ന തിരക്കില്‍ കുട്ടി വണ്ടിയിലുണ്ടോയെന്ന് ബന്ധുക്കള്‍ ശ്രദ്ധിച്ചില്ല. ഒപ്പമുള്ള ആളുകളെ കാണുന്നില്ലെന്ന് പറഞ്ഞ് കുട്ടി കരയുന്നത് ദേവകി തിയേറ്റര്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. താന്‍ ട്രാവലറിലാണ് വന്നതെന്നും കുടുംബാഗങ്ങള്‍ മറ്റൊരു തിയേറ്ററിലേക്ക് പോയെന്നും കുട്ടി വെളിപ്പെടുത്തി.

തുടര്‍ന്നാണ് ജീവനക്കാര്‍ അപ്പാസ് തിയേറ്ററില്‍ വിവരം അറിയിച്ചത്. അപ്പാസ് തിയേറ്ററിലെ ജീവനക്കാര്‍ ഷോ നിര്‍ത്തിവച്ച് ട്രാവലറില്‍ സിനിമ കാണാന്‍ വന്നിട്ടുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും അവരുടെ ഒപ്പം വന്ന കുട്ടി കൂട്ടം തെറ്റി മറ്റൊരു തിയേറ്ററിലാണെന്നും അനൗണ്‍സ് ചെയ്തു. ഇതറിഞ്ഞ് ട്രാവലറില്‍ എത്തിയ സംഘം ആദ്യത്തെ തിയേറ്ററിലെത്തിയപ്പോഴേക്കും കുട്ടിയെ ജീവനക്കാര്‍ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ചാണ് മാതാപിതാക്കള്‍ക്ക് കുട്ടിയെ തിരികെ കിട്ടയത്.

Moviegoers forgot their child in the theater; theaters contacted and handed over the child

Share Email
Top