ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

മുംബൈ : ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈയിൽ നിന്നുള്ള 6 ഇ 762 വിമാനം ദില്ലിയിൽ ലാൻഡ് ചെയ്യുന്നതിന് മുൻപാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. ഉടൻ വിമാനത്തിലെ ക്രൂവിനെ അറിയിച്ചു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം. പൈലറ്റും എയർഹോസ്റ്റസുമടക്കം 200 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണ്. ഇമെയിൽ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി ദില്ലി പൊലീസ് അറിയിച്ചു. നേരത്തെയും സമാനമായ രീതിയിൽ വിമാനത്തിന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.

Share Email
LATEST
More Articles
Top