ചൊവ്വ ദൗത്യം ലക്ഷ്യമിട്ട് നാസ; പുതിയ യാത്രികരിൽ ആറുപേർ വനിതകൾ

ചൊവ്വ ദൗത്യം ലക്ഷ്യമിട്ട് നാസ; പുതിയ യാത്രികരിൽ ആറുപേർ വനിതകൾ

വാഷിങ്ടൺ ഡി.സി.: ചൊവ്വ ദൗത്യം ലക്ഷ്യമിട്ട് ബഹിരാകാശ യാത്രയ്ക്കായി നാസ തിരഞ്ഞെടുത്ത പത്തുപേരിൽ ആറുപേർ വനിതകൾ. നാസയുടെ 24-ാമത് അസ്ട്രോണറ്റ് കാൻഡിഡേറ്റ് (എ.എസ്.കാൻ.) പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഈ ബാച്ചിൽനിന്നായിരിക്കും ഭാവിയിൽ ചൊവ്വാദൗത്യത്തിനുള്ള സംഘത്തെ നിശ്ചയിക്കുക.

പത്തുപേരിൽ ആറുപേർ വനിതകളായതിനാൽ ചുവന്ന ഗ്രഹത്തിലേക്കുള്ള സംഘത്തിൽ ഒരു വനിതയെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. അടുത്ത വർഷം ആദ്യം ചാന്ദ്ര പരിസരത്തേക്ക് കുതിക്കുന്ന ആർട്ടിമിസ്-2 ദൗത്യത്തിലും ഒരു വനിതാ യാത്രികയുണ്ട്.

നാസയ്ക്ക് ലഭിച്ച 8,000 അപേക്ഷകരിൽനിന്നാണ് 10 പേരെ തിരഞ്ഞെടുത്തത്. 2021 മുതൽ ഈ രീതിയിലാണ് നാസ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കുന്നത്. ശാസ്ത്രജ്ഞർ മുതൽ മുൻ കായികതാരം വരെ ഈ പട്ടികയിലുണ്ട്.

NASA has selected six women among the ten candidates for its 24th Astronaut Candidate (ASCAN) class, who are being trained for future missions, including the crewed mission to Mars.

Share Email
LATEST
Top