സോഷ്യല്‍ മീഡിയ നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം: നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി രാജിവെച്ചു

സോഷ്യല്‍ മീഡിയ നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം: നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി രാജിവെച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സോഷ്യല്‍ മീഡിയ നിരോധിച്ചതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്ന ഘട്ടത്തലെത്തിയതിനു പിന്നാലെ പ്രധാനമന്ത്രി കെപി. ശര്‍മ ഒലി രാജിവെച്ചു.

തിങ്കളാഴ്ച്ച സോഷ്യല്‍ മീഡിയ നിരോധിച്ചതിനു പിന്നാലെ രാജ്യ തലസ്ഥാനത്ത് ഉള്‍പ്പെടെ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. 20 ലധികം പേര്‍ കൊല്ലപ്പെട്ടു. രാച്രി വൈകി സോഷ്യല്‍ മീഡിയാ നിരോധനം പിന്‍വലിച്ചെങ്കിലും പ്രതിഷേധക്കാര്‍ മന്ത്രിമന്ദിരങ്ങള്‍ ഉള്‍പ്പെടെ അഗ്നിക്ക് ഇരയാക്കിയിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രാജി വെയ്ക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍.

പ്രതിഷേധങ്ങള്‍ക്കിടയില്‍ കരസേനാ മേധാവിയുമായുള്ള ചര്‍ച്ചയ്ക്ക ഒടുവിലാണ് പ്രധാനമന്ത്രി രാജി വെയ്ക്കാന്‍ തീരുമാനിച്ചത്.രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരുന്ന അശാന്തിയെത്തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി തന്റെ സ്ഥാനത്ത് നിന്ന് രാജിവച്ചു.

Nepal PM Oli resigns after Army Chief asks him to quit amid Gen Z protests

Share Email
LATEST
More Articles
Top