കാഠ്മണ്ഡു: നേപ്പാളില്‍ സോഷ്യല്‍ മീഡിയ നിരോധനത്തിന്റെ പേരില്‍ ആരംഭിച്ച കലാപത്തില്‍ ഇതുവരെ മരിച്ചത് 51 പേര്‍. മരണപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരിയും ഉള്‍പ്പെടുന്നു. കാഠ്മണ്ഡുവിലെ ഹയാത്ത് ഹോട്ടലില്‍ താമസിച്ചിരുന്ന ഗാസിയാബാദില്‍ നിന്നുള്ള രാജേഷ് ഗോള എന്ന ഇന്ത്യക്കാരിയാണ് അക്രമികള്‍ ഹോട്ടലിനു തീയിട്ടപ്പോള്‍ മരണപ്പെട്ടത്.
ഭര്‍ത്താവിനൊപ്പമായിരുന്നു ഇവര്‍ കാഠ്മണ്ഡുവിലെത്തിയത്. മരണപ്പെട്ടവരില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ട്. ഇതിനിടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം സജ്ജീവമായി .മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയാക്കി നിലവിലുള്ള പ്രതിസന്ധി മറികടക്കാനുള്ള നീക്കമാണ് നടക്കുന്നത്. നേപ്പാള്‍ വൈദ്യുതി അതോറിറ്റി മുന്‍ മേധാവി കുല്‍മാന്‍ ഗിസിങ്ങിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ചിലരും മുന്നോട്ട് വെയ്ക്കുന്നുണ്ട്.
നിലവില്‍ തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സമാധാനപരമാണ്. എവിടെയും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ ആരംഭിച്ച പ്രതിഷേധങ്ങള്‍ തുടര്‍ന്ന് അഴിമതി വിരുദ്ധ പ്രതിഷേധമായി വളരുകയും പ്രധാനമന്ത്രിയുടെ രാജിയിലേക്കു നയിക്കപ്പെടുകയും ചെയതു. പാര്‍ലമെന്റ് തീ വെയക്കുകയും മന്ത്രിമാരുടെ വീടുകള്‍ രോഷത്തിന്റെ തോത് അത്രയധികമായിരുന്നതിനാല്‍ മിക്കവാറും എല്ലാ മന്ത്രിമാരുടെയും വീടുകള്‍ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു, മാത്രമല്ല പാര്‍ലമെന്റ് പോലും കത്തിച്ചു.
Nepal riots: Death toll rises to 51, Indian woman among dead