ചെന്നൈയിലെ എണ്ണൂർ താപ വൈദ്യുത നിലയത്തിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഒമ്പത് തൊഴിലാളികൾ മരിച്ചു. അസമിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. വൈകിട്ട് 5.30-നോടെ സ്റ്റീൽ കമാനം സ്ഥാപിക്കുന്നതിനിടെ യൂനിറ്റിന്റെ മുൻഭാഗം തകർന്നുവീണതാണ് അപകടത്തിന് കാരണം. 30 അടി ഉയരത്തിൽ നിന്ന് വീണ കമാനത്തിനടിയിൽ കുടുങ്ങിയ 10 തൊഴിലാളികളിൽ ഒമ്പതു പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
നിരവധി പേർക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആവഡി പൊലീസ് അറിയിച്ചു.













