പ്യോഗ് യാംഗ് : ഉത്തരകൊറിയന്‍ ഭരണാധികാരിയെ ചര്‍ച്ചയ്ക്ക് വിളിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടി നല്കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോണ്‍ ഉന്‍. . ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ ചര്‍ച്ചയില്ലെന്നും തങ്ങളുടെ ഈ ഈ നിലപാടിന് അനുകൂലമായി അമേരിക്ക പ്രതികരിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും കിം പ്രതികരിച്ചു.
നിലിലെ അമേരിക്കന്‍ ഉപരോധം ഒഴിവാക്കാനായി ഉത്തരകൊറിയ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്നും കിം പറഞ്ഞു. മുമ്പ് ദക്ഷിണ കൊറിയന്‍ ഭരണാധികാരി ലീ ചെ മ്യാങ്ങുമായുളള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് ഉത്തര കൊറിയന്‍ ഭരണാധികാരിയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹമുണ്ടെന്നു ട്രംപ് വ്യക്തമാക്കിയത്. ഇതിനുളള പ്രതികരണമാണ് ഇപ്പോള്‍ ഉത്തരകൊറിയന്‍ ഭരണാധികാരി നല്കിയിട്ടുള്ളത്.
ഉത്തര കൊറിയന്‍ സുപ്രീം പീപ്പിള്‍സ് അസംബ്ലിയില്‍ ആയിരുന്നു ട്രംപിനുള്ള മറുപടി കിം ജോംഗ് നല്കിയത്.താന്‍ മുന്നോട്ടു വച്ച നിലപാടില്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമുണ്ടായാല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും. ഉത്തര കൊറിയയുടെ ആണവായുധങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം അമേരിക്ക ഉപേക്ഷിക്കണം. അങ്ങനെ ചെയ്താല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കിം വ്യക്തമാക്കി.
നേരത്തെ ട്രംപിന്റെ ഭരണകാലത്ത് സിംഗപ്പൂരിലും വിയറ്റ്‌നാമിലും ഇരു കൊറിയകളുടെ അതിര്‍ത്തിയിലും കിം -ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്താന്‍ ഈ കൂടിക്കാഴ്ച്ചകളിലും കഴിഞ്ഞിരുന്നില്ല.
No talks if nuclear weapons need to be given up: Kim Jong Un’s response to Trump













