ബീജിംഗ് : ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈന സന്ദർശനത്തിനായി ട്രെയിനിൽ യാത്ര പുറപ്പെട്ടു. ചൈനീസ് സൈനിക പരേഡിൽ പങ് പങ്കെടുക്കുന്നതിനായാണ് കിം ജോങ് ഉന്നിന്റെ യാത്ര. ചെനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ്റ് വ്ളാഡിമിർ പുട്ടിൻ തുടങ്ങിയ വരുമായി ചർച്ച നടത്തും.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി ബെയ്‌ജിങ്ങിൽ നടക്കുന്ന പരേഡിൽ മ്യാന്മർ, ഇറാൻ, ക്യൂബ തുടങ്ങി 26 രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്നുണ്ട്. റഷ്യയുമായും ചൈനയുമായുമുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി സന്ദർശനത്തെ ഉപയോഗിക്കുമെന്നാണു റിപ്പോർട്ടുകൾ
കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന പ്രത്യേക സുരക്ഷാ സംവിധാ നങ്ങളോടെയുള്ള ട്രെയിനിലാണ്. കിമ്മിന്റെ യാത്ര. 24 മണിക്കൂറെടുത്താണു ബെയ്‌ജിങ്ങിലെത്തുകയെന്നു ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി ചൈനീസ് സൈനിക പരേഡുകളിൽ പങ്കെടുക്കാൻ ഉത്തര കൊറിയ പ്രതിനിധികളെയാണ് അയക്കാറുള്ളത്.
North Korean president begins train journey to China