നരാധമന്മാരായ പൊലീസുകാരെ സംരക്ഷിക്കാൻ നോക്കണ്ട, കസ്റ്റഡി മർദനത്തിൽ സസ്പെൻഷൻ പോര, പിരിച്ചുവിടും വരെ സമരമെന്ന് പ്രതിപക്ഷ നേതാവ്

നരാധമന്മാരായ പൊലീസുകാരെ സംരക്ഷിക്കാൻ നോക്കണ്ട, കസ്റ്റഡി മർദനത്തിൽ സസ്പെൻഷൻ പോര, പിരിച്ചുവിടും വരെ സമരമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മർദനത്തിൽ നാല് പോലീസുകാരെ സസ്പെൻഡ് ചെയ്ത് ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് നേതൃത്വം നൽകിയ നരാധമന്മാരെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോഴത്തെ തീരുമാനം ചെറിയൊരു നടപടി മാത്രമായെ കാണാനാകൂ. മാത്രമല്ല ഈ നടപടി രണ്ട് വർഷം മുൻപ് സ്വീകരിക്കേണ്ടതായിരുന്നവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രൂര മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്ന ശേഷവും സർക്കാർ പൊലീസുകാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സുജിത്തിനെ ക്രൂരമായി മർദ്ദിച്ച മുൻ പൊലീസ് ഡ്രൈവറെ സർക്കാർ ഇപ്പോഴും ചേർത്ത് പിടിക്കുന്നത് ആർക്കു വേണ്ടിയാണ്? കൊടുംക്രൂരത കാട്ടിയ അഞ്ച് ക്രിമിനലുകളെയും സർവീസിൽ നിന്ന് പുറത്താക്കി നിയമ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കണ്ണില്ലാത്ത ക്രൂരത കാട്ടിയ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ യു.ഡി.എഫ് സമരം തുടരുമെന്നും സതീശൻ വ്യക്തമാക്കി.

Share Email
More Articles
Top