ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ തുറന്നടിച്ച് മോദി

ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ തുറന്നടിച്ച്  മോദി

ബീജിംഗ്: ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയാണെന്നും ഭീകരസംഘടനകളെ  കൂട്ടമായി നേരിടണമെന്നും മോദി ആഹ്വാനം ചെയ്തു. 

ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണ് . ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്‍സിഒ ഉറച്ച നിലപാട് എടുക്കണമെന്നും  മോദി ആഹ്വാനം ചെയ്തു.  പഹൽഗാം ആക്രമണം മാനുഷികതയിൽ വിശ്വസിക്കുന്ന ഏവർക്കുമെതിരായ ആക്രമണമാണെന്നും മോദി പറഞ്ഞു

ഇതിനിടെ, ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് മുൻപായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനും ചൈന പ്രസിഡന്റ് ഷി ജിൻപിങും നരേന്ദ്രമോദിയും തമ്മിൽ ചർച്ച നടത്തി. ഫോട്ടോ സെഷന് മുൻപായാണ് മൂന്ന് നേതാക്കളും ചേർന്ന് ഹ്രസ്വ ചർച്ച നടത്തിയത്. ശേഷം, ഉച്ചകോടി വേദിയിൽ മോദി എത്തിയത് വ്ളാദിമിർ പുടിനൊപ്പമാണ്. പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്നും ഷി ജിൻപിങുമായും പുടിനുമായും കാഴ്ചപ്പാടുകൾ പങ്കുവെച്ചെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. 

PM Modi slams terrorism at Shanghai Cooperation Summit

Share Email
Top