പാരിസ്: ഫ്രാന്‍സില്‍ വീണ്ടും അവിശ്വാസത്തിലൂടെ പ്രധാനമന്ത്രി പുറത്തായി. ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വാ ബൈറോയ്‌ക്കെതിരായ അവിശ്വാസത്തെ 354 പേര്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 194 പേര്‍. പ്രധാനമന്ത്രി സീറ്റ് ഉറപ്പിക്കാന്‍ കഴിയാത്ത ഫ്രാന്‍സില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് നാലാമത്തെ ആളാണ് ആ സ്ഥാനത്തേയ്ക്ക് വരുന്നത്. ഒന്‍പതു മാസം മാത്രമാണ് ബൈറു പ്രധാനമന്ത്രി കസേരയിലെത്തിയിട്ട്. രാജ്യത്തിന്റെ പൊതു കടം വര്‍ധിക്കുന്നത് തടയാന്‍ പൊതുജനക്ഷേമ നടപടികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറക്കണമെന്ന നിര്‍ദേശമാണ് ബൈറുവിന് തിരിച്ചടിയായത്.
2017ല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആറാമത്തെ പ്രധാനമന്ത്രിയാണ് ബെയ്റോ. അദ്ദേഹത്തിന്റെ രാജിയോടെ പുതിയ പ്രതിസന്ധിയാണ് പസിഡന്റിന് മുന്നില്‍ സൃഷ്ടിക്കുന്നത്. പ്രസിഡന്റും രാജിവെച്ച് ഒഴിയണമെന്ന ആവശ്യം തീവ്ര ഇടതുപക്ഷം ഇതിനോടകം തന്നെ മുന്നോട്ടുവെച്ചുകഴിഞ്ഞു.
Prime Minister ousted by vote of no confidence in France again