ഖത്തർ വിഷയത്തിൽ ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്; ‘വളരെ ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്യണം’

ഖത്തർ വിഷയത്തിൽ ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്; ‘വളരെ ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്യണം’

വാഷിംഗ്ടൺ: ഖത്തറിനെ “യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വലിയ സഖ്യകക്ഷി” എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകി. ഖത്തറുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ “വളരെ ശ്രദ്ധിക്കണം” എന്നും ട്രംപ് ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച ദോഹയിൽ നടന്ന ഹമാസ് നേതാക്കൾക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന്, “എൻ്റെ സന്ദേശം ഇതാണ്: അവർ വളരെ, വളരെ ശ്രദ്ധിക്കണം. ഖത്തർ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വലിയൊരു സഖ്യകക്ഷിയാണ്,” എന്ന് ട്രംപ് മറുപടി പറഞ്ഞു.

ന്യൂജേഴ്സിയിലെ മോറിസ്റ്റൗൺ എയർപോർട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി ഒരു “അത്ഭുതകരമായ വ്യക്തി” ആണെന്ന് ട്രംപ് പറഞ്ഞു.

ദോഹയിലെ ഇസ്രായേലിന്റെ ആക്രമണത്തിന് ദിവസങ്ങൾക്ക് ശേഷം, വെള്ളിയാഴ്ച ന്യൂയോർക്കിൽ വെച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയെ ട്രംപ് അത്താഴത്തിന് അതിഥിയായി സ്വീകരിച്ചിരുന്നു. ആക്രമണവുമായി തനിക്ക് ബന്ധമില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കൂടിയായിരുന്നു ട്രംപിന്റെ ഈ നീക്കം.

Share Email
LATEST
Top