രാഹുൽ ഗാന്ധി വിളിച്ച പ്രത്യേക വാർത്ത സമ്മേളനം ഇന്ന്, നിർണായക വിവരങ്ങൾ പുറത്ത് വിടുമെന്ന് അഭ്യൂഹം

രാഹുൽ ഗാന്ധി വിളിച്ച പ്രത്യേക വാർത്ത സമ്മേളനം ഇന്ന്, നിർണായക വിവരങ്ങൾ പുറത്ത് വിടുമെന്ന് അഭ്യൂഹം

ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് (വ്യാഴാഴ്ച) പ്രത്യേക പത്രസമ്മേളനം വിളിച്ചു. രാവിലെ 10 മണിക്ക് ഇന്ദിരാഭവൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് പത്രസമ്മേളനം. ‘വോട്ട് മോഷണം’ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ ‘ഹൈഡ്രജൻ ബോംബ്’ ഉടൻ പൊട്ടിക്കുമെന്ന് നേരത്തെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

പത്രസമ്മേളനത്തിൻ്റെ വിഷയം കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ‘വോട്ട് മോഷണം’ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് കർണാടകയിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലെ ‘വോട്ട് മോഷണ’ത്തിന്റ തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര സർക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഈ വെളിപ്പെടുത്തലുകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

പത്രസമ്മേളനത്തെക്കുറിച്ചുള്ള വിവരങ്ങൾ കോൺഗ്രസ് മീഡിയ, പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേരയാണ് ‘എക്സി’ലൂടെ പങ്കുവെച്ചത്.

Share Email
Top