കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് ക്രൂരമായി മർദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും എം.എൽ.എ.യുമായ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. 2023 ഏപ്രിൽ 5-ന് നടന്ന ഈ സംഭവത്തിൽ, ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാൻ പൊലീസ് ശ്രമിച്ചതായി രാഹുൽ ആരോപിച്ചു. രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ, വിവരാവകാശ കമീഷന്റെ ഉത്തരവ് പ്രകാരമാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.
പ്രസ്ഥാനത്തിനും നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന്റെ മർദനത്തിന് ഇരയായിട്ടുണ്ടെന്നും, സുജിത്തിന്റെ അനുഭവം അതിൽ ഏറ്റവും ക്രൂരമായ ഒന്നാണെന്നും രാഹുൽ തന്റെ കുറിപ്പിൽ പറഞ്ഞു. ലൈംഗികാരോപണ വിവാദത്തിന് ശേഷം ആദ്യമായാണ് രാഹുൽ ഒരു വിഷയത്തിൽ പരസ്യമായി പ്രതികരിക്കുന്നത്. നിലവിൽ അടൂരിലെ വീട്ടിൽ തുടരുന്ന രാഹുൽ, സുജിത്തിന്റെ പോരാട്ടത്തിന് നാടിന്റെ പിന്തുണ ഉറപ്പാണെന്നും അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായത്. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത്…..