തിരുവനന്തപുരം: ലൈംഗീകാരോപണ വിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിനെത്തി. അല്പം മുമ്പാണ് സഭയിലെത്തിയത്.
കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തതിനെ തുടർന്ന് രാഹുലിന് സഭയിൽ സ്പീക്കർ പ്രത്യേക ബ്ലോക്ക് അനുവദിച്ചിരുന്നു. എന്നാൽ ഇന്ന് സഭാ സമ്മേളനം ആരംഭിച്ചപ്പോൾ രാഹുൽ സഭയിൽ എത്തിയില്ല. അരമണിക്കൂർ കഴിഞ്ഞാണ് രാഹുൽ സഭയിലെത്തിയത്. പച്ച ഷർട്ട് ഇട്ടാണ് രാഹുൽ ഏറ്റവും പിന്നിലായി ഇരിക്കുന്നത്.
രാഹുലിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് രാഹുൽ കാര്യത്തിൽ പ്രതിപക്ഷ നേതാവ് പാർട്ടിക്കുള്ളിൽ തന്റെ നിലപാട് അറിയിച്ചതെന്നാണ് സൂചന.
Rahul Mangkootam did not attend the assembly