ബലാത്സംഗ കേസ് റാപ്പന്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകും

ബലാത്സംഗ കേസ് റാപ്പന്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകും

കൊച്ചി: നിരവധിയുവതികള്‍ നല്കിയ ബലാല്‍സംഗ പരാതിയില്‍ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകും. നിലവില്‍ ഹൈക്കോടതി വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നേരത്തെ നിര്‍ദേശം നല്കിയിരുന്നു.

ഡോക്ടറായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ആദ്യ കേസ്, ഇതിനു പിന്നാലെ സംഗീത ഗവേഷക നല്‍കിയ മറ്റൊരു പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും വേടനെതിരെ കേസ് എടുത്തിട്ടുണ്ട്

പീഡന പരാതി വിവാദങ്ങള്‍ക്കിടെ ആദ്യമായി വേടന്‍ ഇന്നലെ പ്രതികരണം നടത്തിയിരുന്നു. ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയെന്നാണെന്നും എന്നാല്‍, ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ലെന്നും വേടന്‍ പറഞ്ഞു.

പത്തനംതിട്ട കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രസ്താവന. കേസിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയായിരുന്നു കോന്നിയില്‍ സംഘടിപ്പിച്ചത്.
തന്റെ ജീവിതം ഈ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു മരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും വേടന്‍ പറഞ്ഞു.

Rape case: Rape hunter to appear for questioning today

Share Email
Top