തിരുവനന്തപുരം:ഇക്കുറിയും ഓണത്തിന് സംസ്ഥാനത്ത് റിക്കാർഡ് മദ്യ വില്പന ഉത്രാട ദിവസം മാത്രം.137 കോടി രൂപയുടെ മദ്യം വിറ്റു. ഇത് റിക്കാർഡ് തുകയാണ്. പത്തുദിവസം നീണ്ടുനിന്ന ഓണസീസണില്‍ 826 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ബെവ്‌കോയിലൂടെ 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
ഉത്രാട ദിനത്തിൽ കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യംമായിരുന്നു വിറ്റഴിച്ചത്. ഓണം പ്രമാണിച്ച് ഇന്ന് സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് ഉത്രാട ദിവസമായ ഇന്നലെ മദ്യവില്‍പ്പനയിൽ വൻ വർധന ഉണ്ടായത്.
കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. രണ്ടാമത് കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് ആണ്.
Record liquor sales for Onam this time too: Liquor worth Rs. 137 crore sold on the first day of the festival