ബെര്‍ലിന്‍: യുക്രയിന്‍-റഷ്യന്‍ സംഘര്‍ഷത്തില്‍ യുക്രയിനു പിന്തുണയുമായി യൂറോപ്യന്‍ യൂണിയിനിലെ മിക്ക രാജ്യങ്ങളും രംഗത്തിറങ്ങിയതിനു പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു നേരെ തുടര്‍ച്ചയായ ഭീഷണിയുമായി റഷ്യ. കഴിഞ്ഞ ദിവസം എസ്‌തോണിയയ്ക്കു മുകളിലൂടെ സൈനീക വിമാനങ്ങള്‍ പറത്തിയതിനു പിന്നാലെ ഇന്ന് ബാള്‍ട്ടിക് കടലിനു മുകളിലൂടെ റഷ്യയുടെ സൈനീക വിമാനങ്ങള്‍ പറത്തി.
ഈ സൈനീക വിമാനങ്ങളെ പ്രതിരോധിക്കാനായി ജര്‍മനിയും സ്വീഡനും രംഗത്തെത്തി. റഷ്യയുടെ ഐഎല്‍-20 നിരീക്ഷണവിമാനങ്ങളാണ് യൂറോപ്പിലെ നിര്‍ണായക മേഖലയായ ബാള്‍ട്ടിക് കടലിന് മുകളിലൂടെ പറന്നത്. നിരീക്ഷണം നടത്തി ചിത്രങ്ങള്‍ പകര്‍ത്താന്‍ റഷ്യ ഉപയോഗിക്കുന്ന വിമാനമാണ് ഇത്. റഷ്യയുടെ നീക്കത്തിനു പിന്നാലെ രാജ്യാന്തര അതിര്‍ത്തിയില്‍ സ്വീഡന്‍ രണ്ട് സ്വീഡിഷ് ഗ്രിപെന്‍ ജെറ്റുകളും രണ്ട് ജര്‍മന്‍ യൂറോഫൈറ്റര്‍ ജെറ്റുകളും വിന്യസിച്ചു.
അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പറന്ന വിമാനത്തെ നേരിടാന്‍ യൂറോഫൈറ്ററുകള്‍ റോസ്റ്റോക്ക്-ലാജ് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്നു.അജ്ഞാത വിമാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാറ്റോ ഉത്തരവിട്ടതായി വ്യോമസേന പറഞ്ഞു.
എസ്‌തോണിയയുടെ മുകളിലൂടെ റഷ്യന്‍ ജെറ്റുകള്‍ പറന്ന സംഭവം ചര്‍ച്ച ചെയ്യാന്‍ നാളെ നാറ്റോ നോര്‍ത്ത് അറ്റ്‌ലാന്റിക് കൗണ്‍സില്‍ യോഗം ചേരുന്നുമുണ്ട്.
Russia poses a threat to European countries: Russian plane flies over the Baltic Sea; Sweden and Germany to defend