സാറാമ്മ സ്ലീബാ ഹൂസ്റ്റണിൽ അന്തരിച്ചു

സാറാമ്മ സ്ലീബാ ഹൂസ്റ്റണിൽ അന്തരിച്ചു
Share Email

ഹൂസ്റ്റൺ: ചെങ്ങന്നൂർ വാഴക്കാലയിൽ ചാക്കോ സ്ലീബയുടെ ഭാര്യ സാറാമ്മ സ്ലീബ (83) ഹൂസ്റ്റണിൽ അന്തരിച്ചു. തുമ്പമൺ നെച്ചാട്ട് പറമ്പിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ചാക്കോ സ്ലീബ, ജോൺ സ്ലീബ, ഉമ്മൻ സ്ലീബ.
മരുമക്കൾ: സാരു, പ്രിയ.
കൊച്ചുമക്കൾ: ലൂക്ക്, ഏദൻ, ലിയ, നഥാൻ.
സെപ്റ്റംബർ 16 ചൊവ്വാഴ്ച വൈകീട്ട് 5 മണി മുതൽ 8 വരെ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ പൊതുദർശനം നടത്തും.
17ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകളെ തുടർന്ന് 12 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 N Main St, Pearland, TX 77048) സംസ്കാരവും നടത്തും.
യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു.സി.എഫ്) സജീവ അംഗമായിരുന്ന സാറാമ്മ സ്ലീബയുടെ വേർപാടിൽ യു.സി.എഫിനുവേണ്ടി റവ. ജേക്കബ് ജോർജ്, മത്തായി കെ. മത്തായി, പി. ഐ. വർഗീസ്, ജോൺ കുരുവിള എന്നിവർ അനുശോചനം അറിയിച്ചു.


Report: സജി പുല്ലാട്

Share Email
LATEST
More Articles
Top