ഡെട്രോയിറ്റ് : മിഷിഗണിലെ മോമൻ പള്ളിയിൽ വെടിവയ്പ്പുണ്ടായതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.
ഡെട്രോയിറ്റിൽ നിന്ന് ഏകദേശം 50 മൈൽ (ഏകദേശം 80 കിലോമീറ്റർ) വടക്കുള്ള ഗ്രാൻഡ് ബ്ലാങ്കിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സിലാണ് (Church of Jesus Christ of Latter-day Saints) ഞായറാഴ്ച വെടിവയ്പ്പുണ്ടായത്. വെടിവെച്ച ശേഷം അക്രമി പള്ളിയ്ക്ക് തീയിട്ടു. ബര്‍ട്ടണ്‍ സ്വദേശിയായ നാല്‍പതുകാരനാണ് അക്രമം അഴിച്ചുവിട്ടതെന്ന് മിഷിഗണ്‍ പൊലീസ് പറഞ്ഞു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സംഭവം നടന്നത്.
പള്ളിയിലേക്ക് വാഹനം ഓടിച്ചെത്തിയ അക്രമി അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ ഇയാള്‍ പള്ളിക്ക് തീയിടുകയായിരുന്നു. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
സംഭവത്തില്‍ പ്രതികരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . ട്രംപ് അക്രമത്തെ അപലപിച്ചു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ചർച്ച് ഓഫ് ജീസസ് െ്രെകസ്റ്റ് ഓഫ് ലാറ്റർഡേ സെയിന്റ്‌സിൽ നടന്ന ഭീകരമായ വെടിവെപ്പിനെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചെന്നും, എഫ്ബിഐ ഉടൻതന്നെ സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ അന്വേഷണത്തിന് നേതൃത്വം നൽകുകയും സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥർക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുമെന്ന് ട്രംപ് അറിയിച്ചു. പ്രതി മരിച്ചുവെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും, അമേരിക്കയിലെ ക്രിസ്ത്യാനികൾക്കെതിരായ മറ്റൊരു ആക്രമണമായി തോന്നുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇരകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ട്രംപ് ആഹ്വാനം ചെയ്തു.
മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ ഗ്രാൻഡ് ബ്ലാങ്ക് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ആരാധനാലയങ്ങളിൽ നടക്കുന്ന അക്രമം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ചർച്ച് ഓഫ് ജീസസ് െ്രെകസ്റ്റ് ലാറ്റർഡേ സെയിന്റ്‌സിനെ ചേർത്തുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Shooting at Moman church in Michigan: Several injured, attacker arrested