ശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിംഗ്ടൺ ഡി.സി. ഓണവും ചതയദിനവും ആഘോഷിച്ചു

ശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിംഗ്ടൺ ഡി.സി. ഓണവും ചതയദിനവും ആഘോഷിച്ചു

വാഷിംഗ്ടൺ ഡി.സി : ശ്രീനാരായണ ദർശനങ്ങൾ പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിംഗ്ടൺ ഡി.സി (SFDC) ഓണവും ചതയദിനവും സമുചിതമായി ആഘോഷിച്ചു. മെരിലാന്റിലെ പൊട്ടോമാക് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ആഗസ്റ്റ് 24-ന് ഞായറാഴ്ചയായിരുന്നു ആഘോഷങ്ങൾ.

ദൈവദശകം ആലപിച്ച് വിളക്ക് കൊളുത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. SFDC പ്രസിഡന്റ് അജയകുമാർ കേശവൻ സ്വാഗതം ആശംസിച്ചു. ശ്രീനാരായണ അസോസിയേഷൻ ന്യൂയോർക്കിന്റെ പ്രതിനിധി സുനിൽകുമാർ കൃഷ്ണൻ, വേൾഡ് മലയാളി അസോസിയേഷൻ ചെയർമാൻ മോഹൻകുമാർ അറുമുഖം എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ഫെഡറേഷൻ ഓഫ് ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ 2025-ൽ നടക്കുന്ന ഫ്ലോറിഡ കൺവെൻഷന്റെ കിക്കോഫ് ചടങ്ങും ഇതിനോടനുബന്ധിച്ച് നടന്നു. ഫെഡറേഷൻ പ്രസിഡന്റ് ബിനൂബ് കൺവെൻഷനെക്കുറിച്ച് സംസാരിക്കുകയും, ആദ്യ രജിസ്‌ട്രേഷൻ മുതിർന്ന SFDC അംഗം പീതാംബരൻ തൈവളപ്പിലിൽ നിന്ന് സ്വീകരിക്കുകയും ചെയ്തു.

കേരളത്തിന്റെ തനത് കലാപരിപാടികൾക്ക് ശേഷം SFDC സെക്രട്ടറി അംബികാകുമാറിന്റെ നന്ദി പ്രസംഗത്തോടെ ആഘോഷപരിപാടികൾക്ക് സമാപനമായി.

Sivagiri Foundation of Washington D.C. celebrated Onam and Chathaya Dinam

Share Email
Top