സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ഏഴുമുതല്‍ 11 വരെ തൃശൂരില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ഏഴുമുതല്‍ 11 വരെ തൃശൂരില്‍

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ 64-ാമത് പതിപ്പിന് സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ ആതിഥേയത്വം വഹിക്കും.

2026 ജനുവരി 7 മുതല്‍ 11 വരെ അഞ്ച് ദിവസങ്ങളിലായാണ് കലോത്സവം അരങ്ങേറുകയെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പത്രസമ്മേളനത്തിലറിയിച്ചു.
19 സബ് കമ്മിറ്റികളുടെയും ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും തൃശ്ശൂരിലെ ജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെയും ഈ മേള ഒരു വന്‍വിജയമാകുമെന്ന് ഉറപ്പുണ്ട്.

പരിസ്ഥിതി സൗഹൃദ മേളയെന്ന നിലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാതൃകാപരമായ ഒരു കലോത്സവമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

249 ഇനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 14,000 വിദ്യാര്‍ത്ഥികള്‍ മേളയില്‍ മാറ്റുരയ്ക്കുമെന്നും മന്ത്രി പത്രസമ്മേളനത്തിലറിയിച്ചു.

State School Kalolsavam to be held in Thrissur from January 7th to 11th

Share Email
Top