സുജ ജോർജ് ന്യുജേഴ്‌സിയിൽ അന്തരിച്ചു; സംസ്‌കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച

സുജ ജോർജ് ന്യുജേഴ്‌സിയിൽ അന്തരിച്ചു; സംസ്‌കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച
Share Email

ന്യുജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, കേരളാ അസോസിയേഷൻ ഓഫ് ന്യുജേഴ്‌സി, ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവയുടെ മുൻ പ്രസിഡന്റും അമേരിക്കൻ മലയാളി, സംഗമം, എമേർജിംഗ് കേരള യു.എസ്.എ എന്നിവയുടെ ചീഫ് എഡിറ്ററുമായിരുന്ന പന്തളം ചാലായിൽ കുടുംബാംഗം റെജി ജോർജിന്റെ ഭാര്യ സുജ ജോർജ് (58) അന്തരിച്ചു. തുമ്പമൺ പേഴുംകാട്ടിൽ കുടുംബാംഗമായ പരേത ന്യുജേഴ്‌സിയിൽ മെർക്ക് ഫാർമസ്യുട്ടിക്കൽസ് അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. റാൻഡോൾഫ് മാർത്തോമ്മാ ചർച്ചിലെ സൺഡേ സ്‌കൂളിന്റെ റീജിയണൽതല ചുമതലയും വഹിച്ചിരുന്നു.
മക്കൾ: രോഹിത് ജോർജ്, റോഷ്‌നി ജോർജ് (സ്‌റ്റോണി ബ്രൂക്ക് വിദ്യാർത്ഥിനി). സഹോദരൻ: പരേതനായ അലക്‌സാണ്ടർ ഉമ്മൻ.
സംസ്‌കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച റാൻഡോൾഫിലെ മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിലെ ശുശ്രുഷകൾക്കു ശേഷം നടത്തും.
പൊതുദർശനം: സെപ്റ്റംബർ 13 ശനിയാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 7 വരെ: ദി മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്‌സി, 790 റൂട്ട് 10 വെസ്റ്റ്, റാൻഡോൾഫ്, ന്യൂജേഴ്‌സി 07052
സെപ്റ്റംബർ 14 ഞായർ ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 7 വരെ: മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്‌സി.
സംസ്‌കാര ശുശ്രുഷ: സെപ്റ്റംബർ 15 തിങ്കളാഴ്ച രാവിലെ 9:30: മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്‌സി
തുടർന്ന് സംസ്‌കാരം ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി, 225 റിഡ്ജ്‌ഡെയ്ൽ അവന്യൂ, ഈസ്റ്റ് ഹാനോവർ, ന്യൂജേഴ്‌സി 07936

Share Email
LATEST
More Articles
Top