കാബൂള്‍ : ചൈനീസ് അതിര്‍ത്തിക്ക് സമീപത്തായുള്ള അഫ്ഗാനിലെ ബാഗ്രാം എയര്‍ബേസ് അമേരിക്കന്‍ സൈന്യത്തിന്് തിരികെ വേണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആവശ്യം തള്ളി താലിബാന്‍ ഭരണകൂടും.
ബാഗ്രാം സൈനീക താവളം തിരികെ വേണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കില്ലെന്നും രാജ്യത്തിന്റെ ഒരിഞ്ചു ഭൂമിയും വിട്ടുകൊടുത്തുള്ള ഒരു കരാറിനുമില്ലെന്നും അഫ്ഗാന്‍ പ്രതിരോധമന്ത്രാലയ പ്രതിനിധി ഫസിഹുദ്ദീന്‍ ഫിത്രത്ത് പ്രതികരിച്ചു.
ബാര്‍ഗ്രാം വ്യോമതാവളത്തിന്റെ നടത്തിപ്പിന് അവകാശവാദമുന്നയിച്ച ട്രംപ് ഇതിന് അനുകൂലമായ നിലപാട് അഫ്ഗാന്‍ സ്വീകരിച്ചില്ലെങ്കില്‍ ചില മോശം അനുഭവങ്ങള്‍ ഉണ്ടാകുമെന്നും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ അഫ്ഗാന്‍ ഭരണകൂടം നിലപാട് വ്യക്തമാക്കിയത്.
2021-ല്‍ അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് വ്യോമതാവളത്തിന്റെ നിയന്ത്രണം താലിബാന് ലഭിച്ചത്. വ്യോമതാവളത്തിന്റെ നിയന്ത്രണം ലഭ്യമായാല്‍ അഫ്ഗാനിഥാനും ചൈനക്കുമിടയില്‍ തന്ത്രപ്രധാനമായൊരു സ്ഥലം യു.എസിന് ലഭിക്കുമെന്നും കഴിഞ്ഞ ദിവസം ലണ്ടന്‍ സന്ദര്‍ശനം നടത്തിയപ്പോഴും ട്രംപ് ഇതിനെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു.
Taliban's response to Trump's desire to run Bagram in Afghanistan; Will not give up even an inch of land in Afghanistan













