കിടപ്പാടം ജപ്തി ചെയ്യുന്നത് ഒഴിവാക്കാൻ നിയമം വരുന്നു; തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പുതിയ എട്ട് ബില്ലുകൾ

കിടപ്പാടം ജപ്തി ചെയ്യുന്നത് ഒഴിവാക്കാൻ നിയമം വരുന്നു; തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പുതിയ എട്ട് ബില്ലുകൾ

തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ എട്ട് ബില്ലുകൾ അവതരിപ്പിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കിടപ്പാടം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉൾപ്പെടെയുള്ള ബില്ലുകളാണ് നിയമസഭയിൽ അവതരിപ്പിക്കുക. താമസിക്കാൻ മറ്റ് സ്ഥലങ്ങളില്ലാത്തവരുടെ ഏക കിടപ്പാടം ജപ്തി ചെയ്യുന്നതിൽനിന്ന് സംരക്ഷണം നൽകാനാണ് പുതിയ നിയമം. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ:

  • ആർക്ക് സംരക്ഷണം: മനപ്പൂർവമല്ലാതെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് പാർപ്പിടം ജപ്തി ചെയ്യപ്പെടുമെന്ന ഭീഷണി നേരിടുന്നവർക്ക് നിയമം സംരക്ഷണം നൽകും.
  • വരുമാന പരിധി: വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയായിരിക്കണം.
  • വായ്പ പരിധി: ആകെ വായ്പത്തുക അഞ്ചു ലക്ഷവും പിഴയും പിഴപ്പലിശയും ഉൾപ്പെടെ 10 ലക്ഷം രൂപയും കവിയരുത്.
  • നടപ്പാക്കൽ: ഈ നിയമം നടപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന തലങ്ങളിൽ സമിതികൾ രൂപീകരിക്കും.
  • സർക്കാർ നിധി: ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത വ്യവസ്ഥകളോടെ ഒഴിവാക്കാൻ സർക്കാർ പ്രത്യേക നിധിയും രൂപീകരിക്കും.
  • ആർക്കൊക്കെ ബാധകമല്ല: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്തവർക്ക് ഈ സംരക്ഷണം ലഭിക്കില്ല.
  • ആർക്കൊക്കെ ബാധകം: പൊതുമേഖലാ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, കെ.എസ്.എഫ്.ഇ., കെ.എഫ്.സി. പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്തവർക്കാണ് സംരക്ഷണം ലഭിക്കുക.

മറ്റ് പ്രധാന ബില്ലുകൾ

  • വനം-വന്യജീവി സംരക്ഷണം: മനുഷ്യരെ ആക്രമിക്കുന്ന ആന, കടുവ, പുലി എന്നിവയെ വെടിവെച്ചുകൊല്ലാൻ സംസ്ഥാനത്തിന് അനുമതി നൽകാനും, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാനും ഇറച്ചി കഴിക്കാനും അനുമതി നൽകുന്ന നിയമഭേദഗതി.
  • വനം നിയമഭേദഗതി: സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ചുവിറ്റ് പണം വാങ്ങാൻ അനുമതി നൽകുന്ന നിയമഭേദഗതി.
  • കയർ തൊഴിലാളി ക്ഷേമനിധി: കയർ തൊഴിലാളി ക്ഷേമനിധിയുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള നിയമഭേദഗതി.
  • വ്യവസായ ഏകജാലക ക്ലിയറൻസ്: 2025-ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി കരട് ബിൽ.
  • ബോർഡുകളും കമാനങ്ങളും: ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഹൈക്കോടതി വിധിയെ മറികടക്കാനായി മുനിസിപ്പൽ ആക്ടിലും പഞ്ചായത്ത് ആക്ടിലും ഭേദഗതി വരുത്തിക്കൊണ്ടുള്ള രണ്ട് ബില്ലുകൾ.
  • അധിക ഭൂമി ക്രമവൽക്കരണം: ഡിജിറ്റൽ റീസർവേയ്ക്ക് ശേഷം സ്വന്തം പറമ്പിൽ അധികമായി കണ്ടെത്തിയ ഭൂമിക്ക് നികുതി അടച്ച് സ്വന്തമാക്കാൻ അനുമതി നൽകുന്ന 2025-ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവൽക്കരണ ബിൽ.
  • കാർഷിക ഉത്സവങ്ങൾ: കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ തുടർന്നും നടത്തുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതിനുള്ള ബിൽ.

The Kerala cabinet has approved a draft bill to prevent the seizure of a person’s sole dwelling by banks or financial institutions

Share Email
LATEST
Top