പ്രതിരോധം പേര് അത്ര പോര, ‘വാർ’ തന്നെ വേണം, പ്രതിരോധ വകുപ്പിന്റെ പേരുമാറ്റാൻ ട്രംപ്

പ്രതിരോധം പേര് അത്ര പോര, ‘വാർ’ തന്നെ വേണം, പ്രതിരോധ വകുപ്പിന്റെ പേരുമാറ്റാൻ ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ പേര് മാറ്റാൻ നീക്കവുമായി പ്രസിഡന്റ് ട്രംപ്. യുഎസ്  പ്രതിരോധ വകുപ്പിൻ്റെ പഴയ പേരായ ‘ഡിപ്പാർട്മെന്റ് ഓഫ് വാർ’  എന്ന പേരിലേക്ക് മടക്കി  കൊണ്ടുവരാനാണ് ട്രംപ് ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഒരു യോഗത്തിൽ  ട്രംപ് ഇക്കാര്യം അറിയിച്ചു.  “ഡിപ്പാർട്മെന്റ് ഓഫ് വാർ’ ആയിരുന്നപ്പോൾ കേൾക്കാൻ നല്ല ഗാംഭീര്യമുള്ളതായിരുന്നെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഒരു വകുപ്പിന്റെ നിലവിലുള്ള പേര് മാറ്റി 

മറ്റൊരു പേരിടണമെങ്കിൽ യുഎസ് കോൺ ഗ്രസിന്റെ അംഗീകാരം വേണം. ഇത് മറികടക്കാൻ എന്താണ് മാർഗമെന്നതിനെ കുറിച്ചും ട്രംപ്  പരിശേ ശോധന നടത്തുന്നതായും  വോൾ സ്ട്രീറ്റ് ജേണൽ  റിപ്പോർട്ട് ചെയ്തു. സേനയെ കൂടുതൽആക്രമണോത്സുകമാക്കണമെന്ന നിലപാടാണ് ട്രംപ് പുലർത്തുന്നത്.

The name “Defense” is not enough, “War” is needed, Trump wants to change the name of the Department of Defense

Share Email
Top