രാഹുലിനെതിരേ പരാതിയുമായി രംഗത്തു വന്നവര്‍ നിയമനടപടിയിലേക്കില്ല

രാഹുലിനെതിരേ പരാതിയുമായി രംഗത്തു വന്നവര്‍ നിയമനടപടിയിലേക്കില്ല

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാന്‍ താല്‍പര്യമില്ലെന്ന് ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകള്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് മൊഴി നല്‍കി.

ട്രാന്‍സ്‌ജെണ്ടര്‍ യുവതി മൊഴി നല്‍കാന്‍ താല്‍പര്യമില്ലെന്ന് പൊലിസിനെ അറിയിച്ചു. ഗര്‍ഭഛിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു.

അതേ സമയം രാഹുലിനെതിരെ പരാതി നല്‍കിയവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തി.

Those who have come forward with complaints against Rahul will not take legal action

Share Email
Top