തിരുവനന്തപുരം: ലൈംഗീകാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കുരുക്ക് മുറുക്കുന്നു. കേസ് കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പരാതിക്കാരുടെ മൊഴി എടുക്കൽ ആരംഭിച്ചു.
പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിൻ്റോയുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നത്. രാഹുലിനെതിരേ ലൈംഗിക ആരോപണ കേസുകളിൽ യുവതികൾ നേരിട്ട് പരാതി നൽകിയിരുന്നില്ല.വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. നിലവിൽ ആറു പരാതികളാണ് രാഹുലിനെതിരേ ലഭിച്ചിട്ടുള്ളത്.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇത്തരം ഇരയാക്കപ്പെട്ടവർ തന്നെ പരാതി നൽകുമ്പോഴാണ് കേസ് നിലനിൽക്കുക. പരാതിയുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ നൽകിയാൽ അന്വേഷണസംഘത്തിന് നിർണായകമാവും.
ശബ്ദരേഖകളുടെ ആധികാരികത പരിശോധിച്ച് അവരെ സമീപിച്ച് മൊഴിയെടുക്കാനും തീരുമാനമുണ്ട്. ഇവർ നേരിട്ട് പരാതി നൽകിയാൽ മാത്രമേ മുന്നോട്ട് പോകാനാവൂ എന്നാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്.
Tightening the noose around Rahul: Recording of complainants’ statements begins