നീണ്ട ഇടവേളയ്ക്കു ശേഷം ട്രംപും ഇലോൺ മസ്കും  കണ്ടുമുട്ടി: ഇരുവരും ഒന്നിച്ച് കണ്ടുമുട്ടിയത് ചാർലി കിർക്കിന്റെ അനുസ്മരണ ചടങ്ങിൽ  

നീണ്ട ഇടവേളയ്ക്കു ശേഷം ട്രംപും ഇലോൺ മസ്കും  കണ്ടുമുട്ടി: ഇരുവരും ഒന്നിച്ച് കണ്ടുമുട്ടിയത് ചാർലി കിർക്കിന്റെ അനുസ്മരണ ചടങ്ങിൽ  

ഗ്ലെൻഡെയിൽ, (അരിസോണ ): മാസങ്ങൾക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ്  ഡോണൾഡ് ട്രംപും തന്റെ പഴയ ഉറ്റ ചങ്ങാതിയും വ്യവസായ ഭീമനുമായ ഇലോൺ മസ്കും കണ്ടുമുട്ടി.  ഒരുകാലത്ത് ഉറ്റ ചങ്ങാതിമാരായിരുന്ന ഇരുവരും ബ്യൂട്ടിഫുൾ ബില്ലിന്റെ പേരിലാണ് കൊമ്പ് ഓർക്കുകയും പരസ്പരം പോരടിച്ച് പിണങ്ങി പോവുകയും ചെയ്തത്. 

ഇതിന് പിന്നാലെ മാസങ്ങൾക്ക് ശേഷം ഞായറാഴ്ച ചാർലി കിർക്കിന്റെ സംസ്കാര ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്. പരസ്പരം കൈകൊടുത്ത ഇരുവരും അൽപസമയം സംസാരിക്കുകയും ചെയ്തു. അരിസോണയിലെ ഗ്ലെൻഡെയിലിലുള്ള സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്   

ഒരു കാലത്ത് വളരെ അടുത്ത് നിലകൊണ്ടിരുന്ന ട്രംപും മസ്കും കഴിഞ്ഞ കുറച്ച് മാസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ തുറന്ന പോരാണ് നടത്തുന്നത്. വഴക്കിന്റെ തുടക്കം, ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന പേരിലുള്ള നികുതി ബില്ലിനെതിരെയുള്ള മസ്കിന്റെ വിമർശനമായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ചേരിപ്പോര് തുടർന്നു.

മസ്ക് ഒരു ട്വീറ്റിൽ തന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ട്രംപ് 2024 തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടേനെയെന്ന് തുറന്നടിച്ചിരുന്നു. പിന്നീട് ജെഫ്രി എപ്സ്റ്റീൻ ഫയലുകളെക്കുറിച്ച് മസ്ക് നടത്തിയ പരാമർശവും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മാസങ്ങൾക്ക് ശേഷം ഇരുവരും ഒരേ വേദിയിൽ എത്തിയത് ഇരുവരും തമ്മിലുള്ള പിണക്കത്തിന് മഞ്ഞുരുകയാണോ എന്നാണ് അറിയേണ്ടത്.

31 വയസ്സുകാരനായ ചാർലി കിർക്കിനെ സെപ്റ്റംബർ 10-ന് യൂ ട്ടാ വാലി യൂണിവേഴ്‌സിറ്റിയിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ റോബിൻസൺ എന്ന 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ചാർലി കിർക്കിന്റെ സംസ്കാര ചടങ്ങിൽ പതിനായിരങ്ങളാണ് എത്തിച്ചേർന്നത്.

Trump and Elon Musk met after a long gap: The two met together at Charlie Kirk’s memorial service

.

Share Email
LATEST
More Articles
Top