രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ട്രംപ് ബ്രിട്ടണിലെത്തി

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ട്രംപ് ബ്രിട്ടണിലെത്തി

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടണിലെത്തി. ഭാര്യ മെലാനിയക്കൊപ്പമാണ് ട്രംപ് ലണ്ടനില്‍ വിമാനമിറങ്ങിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറുമായുള്ള നിര്‍ണായക കൂടിക്കാഴ്ച്ച നാളെ നടക്കും.

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. വിന്‍ഡ്സര്‍ കാസിലില്‍ ഡൊണാള്‍ഡ് ട്രംപിനും പത്‌നി മെലാനിയക്കും വലിയ സ്വീകരണണാണ് ഒരുക്കിയിരിക്കുന്നത്. എയര്‍ഫോഴ്സ് വണ്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ട്രംപിനെ യുകെയിലെ യുഎസ് അംബാസഡര്‍ വാറന്‍ സ്റ്റീഫന്‍സും രാജാവിന്റെ ലോര്‍ഡ്- ഇന്‍- വെയിറ്റിംഗ് വിസ്‌കൗണ്ട് ഹെന്റി ഹുഡും ചേര്‍ന്ന് സ്വീകരിച്ചു.

നാളെ വലിയൊരു ദിവസമായിരിക്കുമെന്നു ട്രംപ് പ്രതികരിച്ചു. യു. കെ സൈന്യം ഔദ്യോഗീക പരേഡ് നല്കി ട്രംപിനെ സ്വീകരിക്കും. കൂടാത റെഡ് ആരോസ് എയര്‍ഷോ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ നടക്കും.വിന്‍ഫീല്‍ഡ് ഹൗസില്‍ എത്തിയ ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. യാത്ര മികച്ചതായിരുന്നുവെന്നും നാളെ വലിയൊരു ദിവസമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. സ്‌കോട്ട്‌ലന്‍ഡിലെ ടേണ്‍ബറിയിലുള്ള തന്റെ ഗോള്‍ഫ് കോഴ്‌സിനെക്കുറിച്ച് പരമാര്‍ശിച്ച ട്രംപ് യുകെയില്‍ തനിക്ക് ‘പ്രിയപ്പെട്ട സ്ഥലങ്ങള്‍’ ഉണ്ടെന്നും അറിയിച്ചു.

Trump arrives in Britain for two-day visit

Share Email
LATEST
More Articles
Top