‘ഏഴ് യുദ്ധങ്ങൾ 7 മാസം കൊണ്ട് അവസാനിപ്പിച്ചു, ഒരു നന്ദി പോലും യുഎൻ രേഖപ്പെടുത്തിയില്ല’; ട്രംപ്

‘ഏഴ് യുദ്ധങ്ങൾ 7 മാസം കൊണ്ട് അവസാനിപ്പിച്ചു, ഒരു നന്ദി പോലും യുഎൻ രേഖപ്പെടുത്തിയില്ല’; ട്രംപ്

വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്നും എല്ലാ രാജ്യങ്ങളും ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന രാജ്യമാണ് അമേരിക്കയെന്നും അദ്ദേഹം പറഞ്ഞു. ഏഴ് യുദ്ധങ്ങൾ ഏഴ് മാസം കൊണ്ട് അവസാനിപ്പിച്ചത് താനാണെന്നും ഇന്ത്യ-പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതും തന്റെ ശ്രമഫലമാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, യുഎൻ ഇതിന് ഒരു നന്ദി പോലും രേഖപ്പെടുത്തിയില്ലെന്നും, തനിക്ക് നൽകിയത് പ്രവർത്തിക്കാത്ത ടെലിപ്രോംപ്റ്ററും കേടായ എസ്കലേറ്ററുമാണെന്നും അദ്ദേഹം ആരോപിച്ചു.

മെലാനിയ ട്രംപ് ആ എസ്കലേറ്റർ കാരണം വീഴാൻ പോയെന്നും അദ്ദേഹം യുഎന്നിൽ വിമർശനാത്മകമായി പറഞ്ഞു.
നൊബേൽ സമ്മാനം തനിക്ക് അവകാശപ്പെട്ടതാണെന്ന് ട്രംപ് ആവർത്തിച്ചു. യുഎന്നിന് ഇന്ന് ഒരു പ്രസക്തിയും ഇല്ലെന്നും അതിന്റെ നിലനിൽപ്പ് തന്നെ സംശയാസ്പദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തിന് നേതൃത്വം നൽകേണ്ടത് അമേരിക്കയാണെന്ന് ഉറപ്പിച്ചു പറഞ്ഞ ട്രംപ്, റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പ്രധാന സ്പോൺസർമാർ ഇന്ത്യയും ചൈനയുമാണെന്ന് ആരോപിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഉടൻ നിർത്തണമെന്നും യൂറോപ്യൻ യൂണിയൻ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ ഉയർന്ന തീരുവകൾ ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂറോപ്പിലെ അനധികൃത കുടിയേറ്റം ഭയാനകമാണെന്നും അത് തടയാൻ ശക്തമായ നടപടികൾ വേണമെന്നും ട്രംപ് പറഞ്ഞു. ലണ്ടൻ ശരിയായ നിയമങ്ങളിലേക്ക് മടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, ലണ്ടൻ മേയർ സാദിഖ് ഖാനെ വിമർശിക്കുകയും ചെയ്തു. അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കിൽ യൂറോപ്പ് നരകത്തിലേക്കാണ് പോകുന്നതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

Share Email
LATEST
Top