ഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50% മുതൽ 100% വരെ നികുതി ഏർപ്പെടുത്താൻ ആഹ്വാനം ചെയ്തു. റഷ്യയുടെ യുദ്ധയന്ത്രം തകർത്ത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കി. റഷ്യയുടെ സൈനിക പിന്തുണയുടെ പ്രധാന സ്രോതസ്സ് ചൈനയാണെന്നും, ചൈനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ട്രംപ് നാറ്റോ രാജ്യങ്ങൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
എല്ലാ നാറ്റോ രാജ്യങ്ങളും റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്താനും തയ്യാറായാൽ താൻ ഉപരോധം ഏർപ്പെടുത്താൻ തയ്യാറാണെന്നും ട്രംപ് കത്തിൽ പറഞ്ഞു. ഇതിനുമുമ്പ് തന്നെ റഷ്യയ്‌ക്കെതിരെയും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.