മോദിക്ക് ജന്മദിനാശംസകളുമായി ട്രംപിന്റെ ഫോണ്‍ കോള്‍

മോദിക്ക് ജന്മദിനാശംസകളുമായി ട്രംപിന്റെ ഫോണ്‍ കോള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ ഫോണ്‍വിളി. ഇന്ത്യയ്‌ക്കെതിരേ അമേരിക്ക പ്രഖ്യാപിച്ച തിരിച്ചടി തീരുവയെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു കോട്ടം തട്ടിയതിനിടെയിലാണ് ഈ ഫോണ്‍വിൡയെന്നതു ശ്രദ്ധേയമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചതായി ട്രംപ് തന്റെ സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. തന്റെ 75-ാം ജന്മദിനത്തില്‍ ആശംസ അറിയിച്ച ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് മോദി ഫേസ്ബുക്കില്‍ കുറിപ്പുമിട്ടു.

തന്റെ സുഹൃത്തായ നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതായും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുവെന്നും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

താങ്ക്യു മൈ ഫ്രണ്ട്, എന്നു തുടങ്ങുന്ന മോദിയുടെ മറുപടിയില്‍ ‘എന്റെ ജന്മദിനത്തില്‍ താങ്കള്‍ ഫോണില്‍ വിളിച്ചതിനും ആശംസകള്‍ അഖിയിച്ചതിനും നന്ദിയെന്നും മോദി കുറിച്ചു.യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള അമേരിക്കയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും മോദി പറഞ്ഞു.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി യുഎസ് ഇന്ത്യയ്ക്ക് 50 ശതമാനം അധിക തീരുവ ചുമത്തിയതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. നികുതി വര്‍ധനവിനുശേഷം ആദ്യമായി ഇന്ത്യയുഎസ് വ്യാപാര ചര്‍ച്ച ഇന്നലെയാണ് പുനഃരാരംഭിച്ചത്. ചര്‍ച്ച ‘ശുഭകരം’ എന്നായിരുന്നു ഇരുവിഭാഗത്തിന്റെയും പ്രതികരണം. ഇതിനു പിന്നാലെയാണ് മോദിയുമായുള്ള ട്രംപിന്റെ ഫോണ്‍ സംഭാഷണം.

Trump calls Modi to wish him a happy birthday

Share Email
Top