ഗര്‍ഭണികള്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന വാദവുമായി ട്രംപ്; ട്രംപിന്റെ വാദം തള്ളി ഡബ്ല്യുഎച്ച്ഒ

ഗര്‍ഭണികള്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന വാദവുമായി ട്രംപ്; ട്രംപിന്റെ വാദം തള്ളി ഡബ്ല്യുഎച്ച്ഒ

വാഷിംഗ്ടണ്‍: ഗര്‍ഭണികള്‍ പാരസെറ്റാമോള്‍ കഴിക്കെരുതെന്ന വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ട്രംപിന്റെ ഈ വാദം ലോകാരോഗ്യ സംഘടന തള്ളി. ഗര്‍ഭണികള്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് കുട്ടികള്‍ക്ക് ഓട്ടിസത്തിന് കാരണമാകുമെന്നായിരുന്നു ട്രംപിന്റെ വാദം.

എന്നാല്‍ പാരസെറ്റാമോള്‍ കഴിക്കുന്നതും ഓട്ടിസവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഈ വിഷയത്തില്‍ ട്രംപിന്റെ വാദം അംഗീകരിക്കാനാകുന്ന തെളിവുകളോ പഠനങ്ങളോ നിലവില്‍ ലഭ്യമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഗര്‍ഭകാലത്ത് പാരസെറ്റാമോള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിലവിലെ ശുപാര്‍ശകളില്‍ മാറ്റം വരുത്തേണ്ടതായിട്ടുള്ള പുതിയ തെളിവുകളൊന്നും ലഭ്യമല്ലെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും വ്യക്തമാക്കി.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ഓട്ടിസം നിരക്കുമായി ബന്ധമുണ്ടാകാമെന്ന് ആരോപിച്ച് ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ടൈലനോള്‍ എന്നറിയപ്പെടുന്ന അസറ്റാമിനോഫെനും ഒഴിവാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേയാണ് ലോകാരോഗ്യ സംഘടന രംഗത്തു വന്നത്.

Trump claims that pregnant women should avoid taking paracetamol; WHO rejects Trump’s claim

Share Email
LATEST
Top