സമാധാനത്തിന് ട്രംപിൻ്റെ പുതിയ തന്ത്രം, ലക്ഷ്യം റഷ്യയും ചൈനയും; നാറ്റോ രാജ്യങ്ങളുടെ നിലപാട് നിർണായകം

സമാധാനത്തിന് ട്രംപിൻ്റെ പുതിയ തന്ത്രം, ലക്ഷ്യം റഷ്യയും ചൈനയും; നാറ്റോ രാജ്യങ്ങളുടെ നിലപാട് നിർണായകം

വാഷിംഗ്ടൺ: ലോക സമാധാനം ലക്ഷ്യമിട്ട് നാറ്റോ രാജ്യങ്ങൾക്ക് മുന്നിൽ പുതിയൊരു വഴി തുറന്നിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായി നിർത്തിയാൽ റഷ്യക്ക് മേൽ വൻ ഉപരോധങ്ങൾ ഏർപ്പെടുത്താൻ അമേരിക്ക തയ്യാറാണെന്ന് ട്രംപ് നാറ്റോ രാജ്യങ്ങളെ അറിയിച്ചു. ഇത് സഖ്യകക്ഷികൾക്കിടയിൽ പുതിയ ഐക്യത്തിന് വഴിയൊരുക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
നാറ്റോ രാജ്യങ്ങൾ ഒരുമിച്ച് തീരുമാനമെടുക്കുകയാണെങ്കിൽ താനും ഒപ്പമുണ്ടാകുമെന്ന് ട്രംപ് കത്തിൽ വ്യക്തമാക്കി. “നാറ്റോ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്തുകയും, ഉപരോധങ്ങൾ ഏർപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്താൽ ഞാൻ തയ്യാറാണ്,” ട്രംപ് പറഞ്ഞു.

ഇതോടൊപ്പം ചൈനയുടെ കാര്യത്തിലും അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50% മുതൽ 100% വരെ നികുതി ഏർപ്പെടുത്താൻ നാറ്റോ രാജ്യങ്ങൾ തയ്യാറാവണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഈ താൽക്കാലിക നികുതി യുദ്ധം അവസാനിക്കുന്നതോടെ പിൻവലിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നടപടികൾ റഷ്യ-യുക്രെയ്ൻ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

Share Email
Top