വാഷിംഗ്ടൺ: ലോകത്തെ ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ച താൻ നോബൽ സമ്മാനത്തിന് അർഹനാണെന്ന അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിനു പിന്നാലെ ഉണ്ടായ ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശ വാദവും ട്രംപ് വീണ്ടും ഉന്നയിച്ചു. അമേരിക്കൻ കോർണർസ്റ്റോ ൺ ഇൻസ്റ്റിറ്റ്യൂട്ട് അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ പ്രതികരണം . മറ്റൊരു കാലത്തും ഉണ്ടാകാത്ത തരത്തിൽ ലോകവേദി യിൽ ബഹുമാനിക്കപ്പെടുന്ന കാര്യങ്ങൾ നാം വീണ്ടും ചെയ്യുകയാണ്.
നമ്മൾ സമാധാന കരാറുകൾ ഉണ്ടാക്കു ന്നു, യുദ്ധങ്ങൾ നിർത്തുന്നു. ഇന്ത്യയും പാക്കിസ്ഥാനും, തായ്‌ലൻഡും കംബോ ഡിയയും തമ്മിലുള്ള യുദ്ധങ്ങൾ നമ്മൾ നിർത്തി”-
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യു ദ്ധം വ്യാപാരബന്ധം ഉപയോഗിച്ചാണ് അ വസാനിപ്പിച്ചതെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാൻ, തായ്‌ലൻഡ്, കംബോഡി യ, അർമേനിയ, അസർബൈജാൻ, കൊ സോവോ-സെർബിയ, ഇസ്രയേൽ-ഇറാൻ, ഈജിപ്ത്-എത്യോപ്യ, റുവാണ്ട-കോം ഗോ; അവയെല്ലാം അവസാനിപ്പിച്ചു. ഇതി ൽ 60 ശതമാനവും വ്യാപാരബന്ധം ഉപ യോഗിച്ചാണ് അവസാനിപ്പിച്ചത്.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പി ക്കാൻ കഴിഞ്ഞാൽ തനിക്ക് നൊബേൽ ന ൽകണമെന്ന് ചിലർ പറഞ്ഞിരുന്നതായും ട്രംപ് പറഞ്ഞു. ഏഴ് യുദ്ധങ്ങൾ അവസാ നിപ്പിച്ചിട്ടുണ്ട്. ഓരോന്നിനും നൊബേൽ സമ്മാനം നൽകേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Trump once again claims he deserves the Nobel Prize for ending seven wars