പ്രതിരോധ വകുപ്പ് ‘യുദ്ധ വകുപ്പ്’ ആയി മാറുമ്പോൾ മാറ്റങ്ങൾ എന്തെല്ലാം; നിർണായക യോഗത്തിൽ ട്രംപും പങ്കെടുക്കുമെന്ന് റിപ്പോർട്ട്

പ്രതിരോധ വകുപ്പ് ‘യുദ്ധ വകുപ്പ്’ ആയി മാറുമ്പോൾ മാറ്റങ്ങൾ എന്തെല്ലാം; നിർണായക യോഗത്തിൽ ട്രംപും പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഈ ആഴ്ച മുതിർന്ന ജനറൽമാരുടെയും അഡ്മിറൽമാരുടെയും ഒരു അപ്രതീക്ഷിത യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൈനിക ഉദ്യോഗസ്ഥർക്കുള്ള ‘പ്രചോദനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കൂടിക്കാഴ്ചയ്ക്ക് ട്രംപിന്റെ പങ്കാളിത്തം പുതിയ മാനം നൽകും.
വിർജീനിയയിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഈ യോഗം യഥാർത്ഥത്തിൽ സംഘടിപ്പിച്ചത്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആയിരുന്നു.

ഭരണകൂടം പ്രതിരോധ വകുപ്പിനെ (Department of Defense) ‘യുദ്ധ വകുപ്പ്’ (Department of War) ആയി എങ്ങനെ പരിവർത്തനം ചെയ്യുമെന്നും സൈനിക ഉദ്യോഗസ്ഥർക്കുള്ള പുതിയ മാനദണ്ഡങ്ങൾ എന്തായിരിക്കുമെന്നും വിശദീകരിക്കാനാണ് ഈ യോഗം ആദ്യം പദ്ധതിയിട്ടിരുന്നത്. എൻബിസി ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിൽ ട്രംപ് ഈ കൂടിക്കാഴ്ചയെ ‘എസ്‌പ്രിറ്റ് ഡി കോർപ്‌സ്’ (Esprit de corps – സൈനികരുടെ മനോവീര്യം) എന്ന് വിശേഷിപ്പിച്ചു.

“നമ്മൾ സൈനികമായി എത്ര നന്നായി പ്രവർത്തിക്കുന്നു, മികച്ച അവസ്ഥയിലാണ്, നല്ലതും പോസിറ്റീവുമായ നിരവധി കാര്യങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്ന മനോഹരമായ ഒരു യോഗമാണിത്,” ട്രംപ് പറഞ്ഞു. “മികച്ച ചില വ്യക്തികൾ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share Email
LATEST
More Articles
Top