യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മൂന്നു ദുരൂഹ സംഭവങ്ങൾ നേരിടേണ്ടി വന്നെന്ന് ട്രംപ്

യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മൂന്നു ദുരൂഹ സംഭവങ്ങൾ നേരിടേണ്ടി വന്നെന്ന് ട്രംപ്

വാഷിംഗ്ടൺ: യു എൻ  പൊതു സമ്മേളനത്തില്‍ പങ്കെടുക്കാൻ  എത്തിയപ്പോൾ തനിക്ക്  മൂന്നു  ദുരൂഹസംഭവങ്ങള്‍ നേരിടേണ്ടി വന്നതായി അമേരിക്കൻ  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 

തനിക്കെതിരെ ഗൂഢാലോചന നടന്നി ട്ടുണ്ടെന്നും ഇത് അട്ടിമറി നീക്കമാണെന്നും ട്രംപ് ആരോപിച്ചു. ഒരേ ദിവസം തന്നെ  മൂന്ന് അപകടങ്ങള്‍ സംഭവിച്ചതില്‍  അസ്വസ്ഥനാണ്. എസ്‌കലേറ്ററില്‍ വച്ചായിരുന്നു ആദ്യ സംഭവം, താനും ഭാര്യയും മുകളിലേക്ക് പോകുന്നതിനിടെ എസ്‌കലേറ്റര്‍ നിലച്ചു. ഇത് ഒരു അട്ടിമറി നീക്കമാണ്. തുടര്‍ന്ന് താന്‍ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായി.

മൂന്നാമതായി താന്‍ നടത്തിയ പ്രസംഗം ഭാര്യ മെലാനിയ ഉള്‍പ്പെടെ പലര്‍ക്കും കേള്‍ക്കാന്‍ സാധിച്ചില്ലെന്നും ഇയര്‍പീസുകളില്‍ തകരാര്‍ ഉണ്ടായതായും ട്രംപ് ആരോപിച്ചു. സംഭവത്തിന് പിന്നിലെ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു.യുഎന്നില്‍ നടന്ന മൂന്ന് അട്ടിമറിയാണ്. അവര്‍ സ്വയം ലജ്ജിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ട്രംപിന്റെ ആരോപണങ്ങള്‍ യുഎന്‍ അധികൃതര്‍ തള്ളി. എസ്‌കലേറ്റര്‍ നില്‍ക്കാന്‍ കാരണം ട്രംപിന്റെ സംഘത്തിലെ വിഡിയോഗ്രാഫര്‍ എമര്‍ജന്‍സി സ്വിച്ച് അമര്‍ത്തിപ്പോയതാണ്. ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തിപ്പിച്ചത് യു എന്‍ ജീവനക്കാരല്ല. ട്രംപിന്റെ സംഘത്തില്‍പ്പെട്ടവര്‍ നേരിട്ടാണെന്നും യു എൻ വ്യക്തമാക്കി.

Trump says he encountered three mysterious incidents while attending the UN General Assembly

Share Email
LATEST
Top