ഇന്ത്യയും ചൈനയും മയക്കുമരുന്ന് ഉത്പാദക രാജ്യങ്ങളെന്ന് അധിക്ഷേപിച്ച്  ട്രംപ് 

ഇന്ത്യയും ചൈനയും മയക്കുമരുന്ന് ഉത്പാദക രാജ്യങ്ങളെന്ന് അധിക്ഷേപിച്ച്  ട്രംപ് 

വാഷ്ങ്ടണ്‍: ഇന്ത്യയും ചൈനയും മയക്കുമരുന്ന് ഉല്പാദക രാജ്യം എന്ന് അധിക്ഷേപിച്ച്  ഡൊണാൾഡ് ട്രംപ്. താരിഫ് തർക്കങ്ങൾക്കിടയിലാണ് വീണ്ടും അധിക്ഷേപവുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്തെത്തിയത്ഇന്ത്യയും ചൈനയും പാകിസ്ഥാനും ഉള്‍പ്പെടെ 23 രാജ്യങ്ങളെ മയക്കുമരുന്ന് ഉത്പാദക രാജ്യങ്ങൾ എന്നാണ്  ട്രംപിന്റെ  ആക്ഷേപം. കഴിഞ്ഞദിവസം  യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച ‘പ്രസിഡന്‍ഷ്യല്‍ ഡിറ്റര്‍മിനേഷനില്‍’ ആണ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്.

മയക്കുമരുന്ന് ഉത്പാദക രാജ്യങ്ങൾ എന്ന് മുദ്രകുത്തകപ്പെട്ടവയിൽഅഫ്ഗാനിസ്ഥാന്‍, പെറു, മെക്സിക്കോ, ബഹാമാസ്, ബെലീസ്, ബൊളീവിയ, മ്യാന്‍മര്‍, , ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്, ജമൈക്ക, ലാവോസ്,കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക് മെക്‌സിക്കോ, നിക്കരാഗ്വ, പനാമ, വെനസ്വേല എന്നിവയാണ്  മറ്റ് രാജ്യങ്ങള്‍.

സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ചൈനയ്ക്ക് പങ്കുണ്ടെന്നും ട്രംപ് ആരോപിക്കുന്നു.

Trump sharply criticizes India and China as drug-producing countries 

Share Email
LATEST
More Articles
Top