കരൂർ ദുരന്തത്തിനു പിന്നാലെ ടിവികെ ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു

കരൂർ ദുരന്തത്തിനു പിന്നാലെ  ടിവികെ  ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു

ചെന്നൈ: കരൂർ ദുരന്തത്തിനു പിന്നാലെ ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു. വി.അയ്യപ്പനാണ് (52) ജീവനൊടുക്കിയത്. കരൂറിൽ ടിവികെ അധ്യക്ഷൻ നടൻ വിജയ്‌യുടെ റാലിക്കിടെ 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കവേയാണ് ഡിഎംകെ മന്ത്രി ശെന്തിൽ ബാലാജിക്കെതിരേ പരാമർശങ്ങൾ ഏഴുതി വച്ചശേഷം അയ്യപ്പൻ ജീവനൊടുക്കിയത്.

റാലിക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും കുറിപ്പിലുണ്ട്. 20 വർഷമായി വിജയ് ഫാൻസ് അസോസിയേഷനിൽ അംഗമാണ് അയ്യപ്പൻ. . ദുരന്തത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെ ആരോപിക്കുന്നത്.ദുരന്തത്തെ തുടർന്ന് , ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്‌റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ ഇന്നലെ അറസ്റ്റിലായി. ജനറൽ സെക്രട്ടറി എൻ. ആനന്ദ്, സംസ്ഥാന ജോ. സെക്രട്ടറി സി.ടി.ആർ.നിർമൽ കുമാർ എന്നിവരെ കണ്ടെത്താൻ അന്വേഷണ സംഘത്തെ നിയോഗിച്ചു.

ഇതിനിടെ പൊലീസിൻ്റെ പ്രഥമ വിവര റിപ്പോർട്ടിൽ വിജയ്ക്കും പാർട്ടിക്കുമെതിരെയാണു കുറ്റപ്പെടുത്തൽ. നടൻ വേദിയിലെത്താൻ മനഃപൂർവം വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. സംഘാടകർക്കു പലതവണ മുന്നറിയിപ്പും നല്കിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.

TVK branch secretary commits suicide after Karur tragedy

Share Email
LATEST
Top